Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

രണ്ട് സംഗീത കേളെജുകള്‍ക്ക് സൗദിയില്‍ അനുമതി

റിയാദ്: സൗദി അറേബ്യയില്‍ സംഗീതം അഭ്യസിപ്പിക്കുന്നതിന് രണ്ട് കോളെജുകള്‍ക്ക് അനുമതി നല്‍കിയതായി സാംസ്‌കാരിക മന്ത്രാലയം. സംഗീത കോളെജുകള്‍ക്ക് ലൈസന്‍സ് അനുവദിച്ച കാര്യം സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രിന്‍സ് ബദര്‍ അല്‍ സൗദ് ട്വിറ്ററിലാണ് അറിയിച്ചത്. താല്‍പര്യമുളള സ്ഥാപനങ്ങള്‍ ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. സ്വകാര്യ സ്ഥാപനങ്ങള്‍ക്കും ലാഭേച്ഛയില്ലാതെ വിവിധ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കും ലൈസന്‍സിന് അപേക്ഷ സമര്‍പ്പിക്കാം. അറിയിച്ചു. ആദ്യമായാണ് സംഗീത കൊളെജുകള്‍ക്ക് അനുമതി നല്‍കുന്നത്.

സാമൂഹിക, സാംസ്‌കാരിക പരിപാടിയായ അല്‍ ബലദ് ആര്‍ട് റസിഡന്‍സി പ്രോഗ്രാമിന്റെ രണ്ടാം പതിപ്പ് ആരംഭിക്കുന്നതിന് സാംസ്‌കാരിക മന്ത്രാലയം തയ്യാറെടുപ്പ് തുടങ്ങിയതായും മന്ത്രി പറഞ്ഞു. പരമ്പരാഗത കലാകാരന്‍മാരും അന്താരാഷ്ട്ര പ്രശസ്തരും പരിപാടിയില്‍ പങ്കെടുക്കും. സാഹിത്യ വിമര്‍ശകര്‍, ഗവേഷകര്‍, എഴുത്തുകാര്‍ എന്നിവരും പരിപാടിയില്‍ സന്നിഹിതരാകും. ജിദ്ദയിലെ യുനെസ്‌കോ സാംസ്‌കാരിക പൈതൃക കേന്ദ്രമായ അല്‍ബലദിലെ റീബാത് അല്‍ ഖോഞ്ചി കെട്ടിടത്തിലാണ് പരിപാടി ഒരുക്കിയിട്ടുളളത്.

സാംസ്‌കാരിക സഗമംവും അറിവും അനുഭവവും കൈമാാനുളളഅവസരവും ആര്‍ട് റസിഡന്‍സി പ്രോഗ്രാമിന്റെ ഭാഗമായി നടക്കും. വിവിധ തലമുറകള്‍ തമ്മിലുള്ള സംഭാഷണത്തിനും പരിപാടി വേദിയാകും. സാംസ്‌കാരിക മന്ത്രാലയത്തിന്റെ ധനസഹായത്തോടെയാണ് പരിപാടി അരങ്ങേറുന്നതെന്നും മന്ത്രി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top