റിയാദ്: മലബാര്‍ അടുക്കള റിയാദ് ചാപ്റ്റര്‍ ഫാമിലി മീറ്റ് അരങ്ങേറി. റിയാദ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കോ ഓര്‍ഡിനേറ്റര്‍ സല്‍മ ഫാസില്‍ അധ്യക്ഷത വഹിച്ചു. മലബാര്‍ അടുക്കള ഫൗണ്ടര്‍ മുഹമ്മദ് അലി ചാക്കോത്ത് ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന പദ്ധതികളും കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും ഭാവി പരിപാടികളും യോഗം ചര്‍ച്ച ചെയ്തു
കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിനോദ പരിപാടികളും അരങ്ങേറി. മീറ്റില്‍ ഹാശിഫ, സുമയ്യ, ഷംന ഷാഹിര്‍, നസീബ സലാം, ശാദിയ, ഷെരീഫ എന്നിവര്‍ പ്രസംഗിച്ചു. ഷഫാഹു റമീസ് സ്വാഗതവും ലുബ്‌ന ജൗഹര്‍ നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.