Sauditimesonline

JEDDAH RAIN
റിയാദില്‍ മഴ; ഞായര്‍ വരെ തുടരും

ഫൈനല്‍ പോരാട്ടത്തിനൊരുങ്ങി റിഫ പ്രീമിയര്‍ ലീഗ്

റിയാദ്: റിയാദ് ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (റിഫ) ഫൈനല്‍ ജൂണ്‍ 23ന് അരങ്ങേറും. ഇതോടെ എ ഡിവിഷന്‍, ബി ഡിവിഷന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങള്‍ക്ക് തിരശീല വീഴും.

റിയാദിലെ കാല്‍പ്പന്തു പ്രേമികള്‍ക്ക് ആവേശ വിരുന്നൊരുക്കി അസ്സിസ്റ്റ് അക്കാദമി (ദാര്‍ ഉബൈദ) ഗ്രൗണ്ടിലാണ് മത്സരം. അഞ്ചു ആഴ്ച പിന്നിട്ടപ്പോള്‍ എ ഡിവിഷനില്‍ ഇഞ്ചോടിഞ്ചു പോരാട്ടങ്ങള്‍ക്കാണ് മത്സര വേദി സാക്ഷിയായത്. യൂത്ത് ഇന്ത്യ സോക്കാര്‍ 13 പോയിന്റ് നേടി മുന്നിട്ടു നില്‍കുന്നു. 11പോയിന്റ് വീതം നേടി റോയല്‍ ഫോക്കസ് ലൈന്‍, റൈന്‍ബോ എഫ്‌സി, 10 പോയിന്റുളള അസീസിയ സോക്കര്‍ എന്നിവയും മുന്നിട്ട് നില്‍ക്കുന്നു.

അതേസമയം, ബി ഡിവിഷനില്‍ ബ്ലാസ്‌റ്റേഴ്‌സ് വാഴക്കാട് 13 പോയിന്റമായി മുന്നിട്ടു നില്‍കുമ്പോള്‍ തൊട്ടുപിറകെ 10 പോയിന്റ്റുമായി സുലൈ എഫ്.സിയും 9 പോയിന്റ്റുമായി പ്രവാസി സോക്കര്‍ സ്‌പോര്‍ട്ടിങ്ങും രംഗത്തുണ്ട്. 7 പോയിന്റ്റുമായി ബ്ലാക് ആന്‍ഡ് വൈറ്റും ഇഞ്ചോടിഞ്ചു പോരാട്ടങ്ങളുമായി മേന്നേറുകയാണ്.

ജൂണ്‍ 23ന് പ്രീമിയര്‍ ലീഗ് അവസാനിക്കും. സൗദിയിലെ റെഫറി പാനലിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കിടയില്‍ അറിയപ്പെടുന്ന അലി അല്‍ ഖഹ്താനിയുടെ നേതൃത്വത്തിലള്ള റഫറി പാനല്‍ ആണ് കളികള്‍ നിയന്ത്രിക്കുന്നത്. ടൂര്‍ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബഷീര്‍ ചേലേമ്പ്ര, വൈസ് ചെയര്‍മാന്‍ അബ്ദുല്‍കരീം പയ്യനാട്, കണ്‍വീനര്‍ ശറഫുദ്ധീന്‍, ടെക്‌നിക്കല്‍ ചെയര്‍മാന്‍ ശകീല്‍ തിരൂര്‍ക്കാട്, റിഫ സെക്രട്രറിയേറ്റ് അംഗങ്ങള്‍ സൈഫു കരുളായി, ബഷീര്‍ കാരന്തുര്‍, മുസ്തഫ കവ്വായി, കുട്ടന്‍ ബാബു, നൗഷാദ്, മുസ്തഫ മമ്പാട്, ഷെരീഫ് കാളികാവ് നാസര്‍ മാവൂര്‍, ഷബീര്‍, നജീബ്, അഷ്‌റഫ്, ആഷിഖ് എന്നിവരും ടൂര്‍ണമെന്റിന് നേതൃത്വം നല്‍കുന്നു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top