റിയാദ്: ഇന്ത്യാ, ശ്രീലങ്കാ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍, അമ്മമാര്‍ എന്നിവര്‍ക്കുളള ‘മമ്മി ആന്‍ഡ് മി’ ക്വിസ് മത്സരം ആരംഭിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേള്‍ഡ് മലയാളി കൗണ്‍സില്‍ റിയാദ് ഘടകം തന്‍മിയാ ഫുഡ്‌സിന്റെ സഹകരണത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. പ്രസിഡന്റ് ഡോ. കെ ആര്‍ ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് തെച്ചി, കെ കെ തോമസ്, ഡോ. തോമസ് മാത്യു, പദ്മിനി നായര്‍, നിജാസ് പാമ്പാടിയില്‍, തങ്കച്ചന്‍ വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
തെരഞ്ഞെടുത്ത വിദ്യാര്‍ത്ഥികളുടെ പ്രാഥമിക തല മത്സരങ്ങളില്‍ കിംഗ് ഫഹദ് മെഡിക്കല്‍ സിറ്റിയിലെ ഡോ. ഷൈന്‍ ടി ജെ ക്വിസ് മാസ്റ്ററായിരുന്നു.
വേള്‍ഡ് മലയാളി കൗണ്‌സിലിന്റെ ഏപ്രില്‍ മാസം നടക്കുന്ന വാര്‍ഷികാഘോഷത്തോടനുബന്ധിച്ചു ഫൈനല്‍ മത്സരം നടക്കും. അമ്മമാര്‍ക്കും കുട്ടികള്‍ക്കും വേണ്ടി ആദ്യമായാണ് ഇത്തരം ക്വിസ് മത്സര പരിപാടി സൗദി അറബിയയില്‍ അരങ്ങേറുന്നത്.
തങ്കച്ചന്‍ വര്‍ഗീസിന്റ നേതൃത്വത്തില്‍ സംഗീത വിരുന്നും അരങ്ങേറി. പരിപാടികള്‍ക്ക് ഡേവിഡ് ലൂക്ക്, ജയകുമാര്‍ ബാലകൃഷ്ണ, സുനില്‍ മേലേടത്തു, അബ്ദുല്‍സലാം ഇടുക്കി, ഡോ. ലതാ നായര്‍, സ്വപ്ന ജയചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.