
റിയാദ്: മൂന്ന് പതിറ്റാണ്ട് നീണ്ട പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുക്കം ഏരിയാ സര്‍വ്വീസ് സൊസൈറ്റി (മാസ്) അംഗവും കൊടിയത്തൂര്‍ സ്വദേശിയുമായ സാദിഖ് കെ.ടിക്കും കുടുംബത്തിനും സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. സംഘടനയുടെ തുടക്കം മുതല്‍ സഹകാരിയും ഭാരവാഹിയും ആയിരുന്നു. ചടങ്ങില്‍ ഉമ്മര്‍ കെ.ടി ഉപഹാരം സമ്മാനിച്ചു.

ഭാരവാഹികളായ ഷാജു കെ.സി, അശ്‌റഫ് മേച്ചീരി, ജബ്ബാര്‍ കെ.പി, മുസ്തഫ എ.കെ, ഷരീഫ് സി.കെ, സുബൈര്‍ ടി.കെ, ഫൈസല്‍ നെല്ലിക്കാപറമ്പ്, യതി മുഹമ്മദ്, സലാം പേക്കാടന്‍, ഷമീല്‍ കക്കാട്, നിഷാദ്, മുസ്തഫ എം.കെ, സഫര്‍, തുടങ്ങിയവര്‍ സംബന്ധിച്ചു. 28 വര്‍ഷം സാച്ചി ആന്റ് സാച്ചി കമ്പനിയില്‍ ഫിനാന്‍സ് മാനേജറായി സേവനം അനിഷ്ടിക്കുകയായിരുന്നു. ഭാര്യ ഫാത്തിമ സമീറ (ന്യൂ മിഡില്‍ ഈസ്റ്റ് ഇന്ത്യന്‍ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപിക), മക്കള്‍ വിദ്യാര്‍ത്ഥികളായ അമല്‍ ആയിശ, അഖില്‍ അലി, അസില്‍ അലി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.