Sauditimesonline

pmf
പിഎംഎഫ് ഈദ് ആഘോഷവും കുടുംബ സംഗമവും

ഫര്‍സാന്‍ ദ്വീപ് യുനസ്‌കോ പട്ടികയില്‍


റിയാദ്: സൗദിയിലെ ഫര്‍സാന്‍ ദ്വീപ് യുനസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടി. സൗദി സൈാസൈറ്റി ഫോര്‍ ഹെരിറ്റേജ് പ്രിസര്‍വേഷന്റെ ശ്രമങ്ങളെ തുടര്‍ന്നാണ് ഫുര്‍സാന്‍ ദ്വീപ് നേട്ടം കൈവരിച്ചത്. സൗദിയുടെ തെക്ക് പടിഞ്ഞാറന്‍ പ്രദേശത്ത് ജസാന്‍ തീരത്തു നിന്ന് 40 കിലോ മീറ്റര്‍ അകലെ ചെങ്കടലിലാണ് ഫര്‍സാന്‍ ദ്വീപ് സ്ഥിതിചെയ്യുന്നത്. ജൈവ സമ്പത്തും പാരിസ്ഥിതിക വൈവിധ്യവും നിറഞ്ഞ ദ്വീപില്‍ അപൂര്‍വ വന്യ ജീവികളും വസിക്കുന്നുണ്ട്. ഇതെല്ലാം പരിഗണിച്ചാണ് യുനെസ്‌കോ പട്ടികയില്‍ ഫര്‍സാന്‍ ദ്വീപ് ഇടം നേടിയത്.
8.2 ലക്ഷം ഹെക്ടര്‍ വിസ്തൃതിയാണ് ഫര്‍സാന്‍ ദ്വീപസമുഹത്തിനുളളത്. ചെങ്കടലില്‍ യമന്‍ അതിര്‍ത്തിക്കടുത്താണ് ഫര്‍സാന്‍ ദ്വീപ്. രാജ്യത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയാണ് ഈ പ്രദേശം.

കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030 പദ്ധതി വിപുലമായ വിനോദ സഞ്ചാര പദ്ധതികളാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. ഫര്‍സാന്‍ ദ്വീപിന് യുനസ്‌കോ അംഗീകാരം ലഭിച്ചതോടെ അന്തര്‍ദേശീയ രംഗത്തു നിന്നു കൂടുതല്‍ സഞ്ചാരികള്‍ ഇവിടെ എത്തുമെന്ന പ്രതീക്ഷയിലാണ് സാംസ്‌കാരിക, വിനോദ സഞ്ചാര മന്ത്രാലയങ്ങള്‍.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top