Sauditimesonline

NAVAYUGAM
മകനില്ലാത്ത ഓണക്കാലത്ത് അമ്മയ്ക്കരികിലേക്ക്; സ്‌നേഹപ്പുടവയുമായി നവയുഗം

മൈത്രി കരുനാഗപ്പള്ളി ജനകീയ ഇഫ്താര്‍

റിയാദ്: കരുനാഗപ്പളളി കൂട്ടായ്മ മൈത്രി ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു. സുലൈ അല്‍ ജസീറ ഓഡിറ്റോറിയത്തില്‍ നടന്ന സാംസ്‌കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു. ഷിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഷംനാദ് കരുനാഗപ്പള്ളി ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നസീര്‍ ഖാന്‍ റമദാന്‍ സന്ദേശം നല്‍കി.

വെല്ലുവിളികളെ നേരിട്ട് കൂട്ടുകാരികളുടെ തോളിലേന്തി ബിരുദം പൂര്‍ത്തിയാക്കായ അലിഫ് മുഹമ്മദിനെ ചടങ്ങില് ആദരിച്ചു. ഇഫ്താര്‍ സംഗമം കണ്‍വീനര്‍ ബാലു കുട്ടന്‍, വൈസ് പ്രസിഡന്റുമാരായ നസീര്‍ ഹനീഫ, നാസര്‍ ലെയ്‌സ്,സാബു, ഹുസൈന്‍, മുനീര്‍ തണ്ടാശ്ശേരി എന്നിവര്‍ സംസാരിച്ചു. ജന. സെക്രട്ടറി നിസാര്‍ പള്ളിക്കശ്ശേരി സ്വാഗതവും ട്രഷറര്‍ സാദിഖ് കരുനാഗപ്പള്ളി നന്ദിയും പറഞ്ഞു.

മജീദ് മൈത്രി, ഷാനവാസ് മുനമ്പത്ത്, ഫത്തഹുദ്ദീന്, സക്കീര്‍ ഷാലിമാര്‍, കബീര് പാവുമ്പ, സുജീബ്, ഷാജഹാന്, അനില്കുമാര്, റോബിന്, മന്‍സൂര്‍, ഹാഷിം, സജീര് സമദ്, അന്ഷാദ്,അപ്പുക്കുട്ടന്‍ പതിയില്‍, സത്താര്‍ ഓച്ചിറ തുടങ്ങിയവര് പരിപാടികള്ക്ക് നേത്യത്വം നല്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top