നെസ്‌റ്റോ ഹൈപ്പര്‍ അസീസിയ ശാഖ പതിനൊന്നാം വാര്‍ഷികം

റിയാദ്: പ്രമുഖ റീട്ടെയില്‍ വിതരണ ശൃംഖല നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റിന്റെ അസീസിയ ട്രെയിന്‍ മാള്‍ ശാഖയുടെ പതിനോന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഇതിന്റെ ഭാഗമായി ഡിസംബര്‍, 17, 18, 19 തീയതികളില്‍ പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഇതിനു ഉപഭോക്താക്കള്‍ക്ക് പങ്കാളിത്തമുളള വിവിധ വിനോദ മത്സരങ്ങളും ഒരുക്കിയിട്ടുണ്ട്.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായ ട്രെയിന്‍ മാള്‍ നെസ്‌റ്റോ ശാഖ സന്ദര്‍ശിക്കുന്ന ഉപഭോക്താക്കളുടെ ജനന തീയതി ഡിസംബര്‍ 17, 18, 19 തീയതി ആണെങ്കില്‍ ഒരു കേക്ക് സൗജന്യമായി സമ്മാനിക്കും. 19ന് കപ്പിള്‍ ബലൂണ്‍ ബ്‌ളാസ്റ്റ് ഗെയിം രാത്രി 8.00ന് നടക്കും. ആദ്യ മൂന്ന് സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് 250, 150, 100 റിയാല്‍ ഗിഫ്റ്റ് വൗച്ചര്‍ സമ്മാനിക്കും.

ഏറ്റവും കുറഞ്ഞ വിലയില്‍ ഉത്പ്പന്ന തെരഞ്ഞെടുക്കാന്‍ അവസരം ലഭിക്കുന്ന അവര്‍ലി ഡീല്‍സ്, സര്‍പ്രൈസ് പ്രൊമോഷന്‍സ്, ഫണ്‍ ഗെയിംസ് തുടങ്ങിയ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

Leave a Reply