Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദി ദേശീയദിനം; ആഘോഷത്തിനൊരുങ്ങി അല്‍ഹസ നെസ്‌റ്റൊ

അല്‍ ഹസ: റീറ്റെയില്‍ വിതരണ രംഗത്തെ പ്രമുഖരായ നെസ്‌റ്റോ ഹൈപ്പറിന്റെ അല്‍ ഹസ ശാഖയില്‍ തൊണ്ണൂറാമത് സൗദി ദേശീയ ദിനം ആഘോഷിക്കുന്നു. സ്വദേശി പൗരന്മാരുടെ നേതൃത്വത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് ഒരുക്കിയിട്ടുളളത്.

ആഘോഷങ്ങളുടെ ഭാഗമായി സെപ്തംബര്‍ 22ന് വൈകുന്നേരം 6ന് നെസ്‌റ്റോ ഹൈപ്പറിന്റെ കാര്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ വിവിധ മത്സരങ്ങള്‍ നടക്കും. ദേശീയ ഗാനാലാപനം, സൗദി അറേബ്യയുടെ ചരിത്രം അടിസ്ഥാനമാക്കി ക്വിസ്, പരമ്പരാഗത വസ്ത്രധാരണം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും.

സ്വദേശികള്‍ക്കും വിദേശികള്‍ക്കും മത്സരത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. താല്പര്യമുള്ളവര്‍ നെസ്‌റ്റോ അല്‍ഹസ കസ്റ്റമര്‍ കെയറില്‍ പേരു രജിസ്റ്റര്‍ ചെയ്യണം. ആഘോഷപരിപാടികളുടെ ഭാഗമായി ‘വിഷന്‍ 2030’ മാതൃകയില്‍ ‘ഇരുപത്, മുപ്പത്’ റിയാല്‍ പ്രത്യേക പ്രൊമോഷനും പ്രഖ്യാപിച്ചു. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളിലാണ് പ്രൊമോഷന്‍. നിത്യോപയോഗ സാധനങ്ങള്‍ ഏറ്റവും മികച്ച വിലക്ക ലഭ്യമാക്കും. ത്തക്ക രീതിയിലാണ് ‘ഇരുപത് മുപ്പത് ‘ റിയാല്‍ പ്രൊമോഷന്‍ സജ്ജമാക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top