
റിയാദ്: പ്രവാസി കലാകാരന്‍മാര്‍ അഭിനയിച്ച ഹ്രസ്വ ചിത്രം ഒബ്‌സെസ്സ്ഡ് പ്രകാശനം ചെയ്തു. മാനസികാരോഗ്യവും ചികിത്സയുടെ പ്രസക്തിയുമാണ് ചിത്രത്തിന്റെ പ്രമേയം. മനസ്സില്‍നിന്ന് വിട്ടുപോകാതിരിക്കുന്ന മലിന ചിന്തകളാണ് വ്യക്തികളെ പീഡിപ്പിക്കുന്നത്. ഇത് പെരുമാറ്റ വൈകല്യം ഉള്‍പ്പെടെ വിവിധ തരത്തിലാണ് വ്യക്തികളെ സ്വാധീനിക്കുന്നത്. ലളിതമായ ചികിത്സയും കൗണ്‍സലിംഗും നടത്തി ഇത്തരം വെല്ലുവിളികളില്‍ നിന്നു മോചനം നേടാന്‍ കഴിയും. ഇതുവഴി സന്തോഷകരമായ ജീവിതം സാധ്യമാകുമെന്ന സന്ദേശമാണ് ഒബ്‌സെസ്സ്ഡ് പങ്കുവെക്കുന്നത്.

സെന്റര്‍ ഫോര്‍ ഹെല്‍ത് കെയര്‍ ഡവലപ്‌മെന്റും മൈന്‍ഡ് കണക്ട് മെന്റല്‍ ഹെല്‍തും സംയുക്തമായാണ് ഹ്രസ്വ ചിത്രം തയ്യാറാക്കിയത്. ഡോ സൗമി ജോണ്‍സണ്‍ കഥയും തിരക്കഥയും രചിച്ച ചിത്രം സംവിധാനം ചെയ്തത് ഗോപന്‍ എസ് കൊല്ലം ആണ്.

പ്രമോദ് കോഴിക്കോട്, ദീപ്തി എലിസബത്ത് വര്‍ഗീസ്, ഡോ. ജോണ്‍സണ്‍ അലക്‌സ്, ഐശ്വര്യ ഷാജിത്, നന്തിനി പ്രമോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

അണിയറ പ്രവര്‍ത്തകരെ ചടങ്ങില്‍ ആദരിച്ചു. പരിപാിെ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. സ്റ്റാന്‍ലി ജോസ്, ജോജി കൊല്ലം, ബിജു ജോസ് എന്നിവര്‍ പ്രസംഗിച്ചു. അവതരണ ഗാനത്തിന്റ വരികള്‍ വി എസ് സുനിലും സംഗീത സംവിധാനം സനില്‍ ജോസഫും നിര്‍വഹിച്ചു. സാറ സനില്‍, സനില്‍ ജോസഫ് എന്നിവര്‍ ആലപിച്ചത്. ശബ്ദ ക്രോഡീകരണം പ്രമോദ് കോഴിക്കോട്, ഡിസൈന്‍ ഷാജിത് നാരായണന്‍, പിര്‍ഒ ജോജി കൊല്ലം എന്നിവരാണ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
