Sauditimesonline

dunes 1
കരുക്കള്‍ നീക്കി പ്രതിഭ തെളിയിച്ച് ചതുരംഗക്കളി

സണ്‍സിറ്റിസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ്

റിയാദ്: സൗദി ദേശീയ ദിനം പ്രമാണിച്ച് സണ്‍സിറ്റീസ് പോളിക്ലിനിക്കില്‍ സമ്പൂര്‍ണ മെഡിക്കല്‍ ചെക്കപ്പ് നടത്തുന്നു. തൊണ്ണൂറാമത് ദേശീയ ദിനത്തിന്റെ ഭാഗമായി 690 റിയാല്‍ മൂല്യമുളള പരിശോധനകള്‍ 90 റിയാലിന് സൗജന്യ നിരക്കും പ്രഖ്യാപിച്ചു.

ബ്‌ളഡ് കൗണ്ട്, ബ്‌ളഡ് ഷുഗര്‍, യൂറിന്‍ അനാലിസിസ്, സീറം ക്രിയാറ്റിന്‍, സി റിയാക്ടീവ് പ്രോടീന്‍, എസ് ജി പി ടി, കൊളസ്‌ട്രോള്‍, എല്‍ ഡി എല്‍, എച് ഡി എല്‍, ട്രൈഗ്ലിസറൈഡ്, യൂറിക് ആസിഡ്, തൈറോയ്ഡ് സ്റ്റിമുലേറ്റിംഗ് ഹോര്‍മോണ്‍, ഇ സി ജി, ചെസ്റ്റ് എക്‌സ്‌റേ, അഡ്‌ഡൊമിനല്‍ അള്‍ട്രാ സൗണ്ട്, ബ്‌ളഡ് പ്രഷര്‍ എന്നിവക്കു പുറമെ ഫിസിഷ്യന്റെ കണ്‍സള്‍ട്ടേഷനും ഉണ്ടാകും. ദേശീയ ദിനമായ സെപ്തംബര്‍ 23 മുതല്‍ 25 വരെയാണ് സൗജന്യ നിരക്ക് പ്രഖ്യാപിച്ചിട്ടുളളത്.

ആരോഗ്യ ഇന്‍ഷുറന്‍സ് പരിരക്ഷ ഇല്ലാത്തവര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും മെഡിക്കല്‍ ചെക്കപ്പ് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്നും സണ്‍സിറ്റീസ് പോളിക്ലിനിക് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top