Sauditimesonline

MAKKAH RAIN
മക്കയിലും പരിസര പ്രദേശങ്ങളിലും കനത്ത മഴ

കെഎംസിസി കാസര്‍ഗോഡ് കമ്മറ്റിക്ക് പുതിയ ജന. സെക്രട്ടറി

റിയാദ്: കെഎംസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ബത്ഹാ ക്ലാസിക് ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് മുഹമ്മദ് അധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ സലാം സാഹിബ് ഉദ്ഘാടനം ചെയ്തു.

സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ, ഷംസു പെരുമ്പട്ട, അസിസ് അടക്ക, മൂസപട്ട, കുഞ്ഞി സഫമക്ക, അഷ്‌റഫ് മീപുഗിരി, മഷൂദ്, ജമാല്‍, റഫീഖ്, ഇസ്മായില്‍ കരോളം, കെ എച് മുഹമ്മദ്, ഖാദര്‍ തോട്ടുങ്കര, ജാസിം കടമ്പാര്‍, ഖാദര്‍ നാട്ടക്കല്‍, സുനീര്‍ ആസാദ്, സലീം എച് എന്‍ ഉപ്പള, ഹമീദ് ഉപ്പള, ഇബ്രാഹിം എച് എന്‍ ഉപ്പള എന്നിവര്‍ പ്രസംഗിച്ചു.

കെഎംസിസി റിയാദ് കാസറഗോഡ് ജില്ലാ ജനറല്‍ സെക്രട്ടറിയായി ഷാഫി സെഞ്ച്വറിയെയും മീഡിയ കണ്‍വീനര്‍ ഇസ്ഹാഖ് പൈവളികയെയും മീഡിയ കോര്‍ഡിനേറ്റര്‍ ആയി കാമലുദ്ദീന്‍ അറന്തോടിനെയും നിയമിച്ചു. മഹ്മൂദ്കയ്യാര്‍ ആണ് പുതിയ റിലീഫ് ചെയര്‍മാന്‍. ജില്ലാ ജോയിന്റ് സെക്രട്ടറി ഇബ്രാഹിം മഞ്ചേശ്വരം സ്വാഗതവും ഖാദര്‍ നാട്ടക്കല്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top