Sauditimesonline

MEERA
ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മീരാ റഹ്മാന് 'കേളി ജ്വാല' അവാര്‍ഡ്

അധ്യാപകരെ ആദരിച്ച് സിജി റിയാദ്

റിയാദ്: അധ്യാപന രംഗത്ത് റിയാദില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കിയ അധ്യാപകരെ ആദരിച്ചു. സെന്റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ (സിജി) റിയാദ് ചാപ്റ്റര്‍ ആണ് ‘അധ്യാപക സുദിനം’ എന്ന പേരില്‍ പരിപാടി സംഘടിപ്പിച്ചത്. സൂം പ്ലാറ്റ്‌ഫോമില്‍ നടന്ന പരിപാടിയില്‍ പൂര്‍വ വിദ്യാര്‍ഥികളും ജൂനിയര്‍ അധ്യാപകരും ഓര്‍മ്മകള്‍ പങ്കുവെച്ചു.

മഹാരാജാസ് കോളെജ് അസി. പ്രൊഫസര്‍ ഡോ. പ്രിയേഷ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിജി സ്‌റ്റേറ്റ് സെക്രട്ടറി ഡോ. ഇസഡ് എ അഷ്‌റഫ് മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകന്റെ സര്‍ഗാത്മകത തടയുന്ന തരത്തിലാണ് പുതിയ വിദ്യാഭ്യാസ നയമെന്ന് അദ്ദേഹം പറഞ്ഞു. ഫാഷിസ്റ്റ് കോര്‍പ്പറേറ്റ് നിലപാടുകളെ പ്രതിരോധിക്കുവാന്‍ കൊറോണ കാലമാണെങ്കിലും ജാഗ്രത പുലര്‍ത്തണം. ‘എനിക്കെന്റെ ഗുരുവുണ്ട്, അതിനാല്‍ ഭയപ്പെടാനൊന്നുമില്ല’ എന്ന ആത്മവിശ്വാസം അധ്യാപകര്‍ കുട്ടികള്‍ക്ക് പകര്‍ന്നു നല്കണമെന്നും അദ്ദേഹ പറഞ്ഞു.

25 വര്‍ഷത്തെ സേവനങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ അധ്യാപകരായ മീര റഹ്മാന്‍, കെ.എം. സാബു, ജോസ് എ വട്ടിക്കുഴി, വെട്ടീല്‍ സൂസന്‍, സിറിയക്.സി.ടി, സി.പി.ഉമ്മര്‍, റോയ് മാത്യു, ഷൈസി ആന്റോ, മൈമൂന അബ്ബാസ്, ഫൗസിയ.കെ, ഇന്റര്‍ നാഷണല്‍ ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ അധ്യാപകരായ ലൈല റഹിം, സന്തോഷ് പ്രഭാകരന്‍, അല്‍ യാസ്മിന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ റിഹാന അംജദ്, ന്യൂ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പത്മിനി യു. നായര്‍, യാരാ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ എം.ഫൈസല്‍, മോഡേണ്‍ മിഡ് ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ കെ.വഹാബുദ്ദീന്‍, സുജാ ലത്തീഫാ എന്നിവരെ സിജി പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിച്ച് ഉപഹാരം സമ്മാനിച്ചു.

ഫിജ്‌നാ കബീര്‍, ദിവ്യാ പ്രശാന്ത്, അബ്ദുല്‍ അസീസ് പെര്‍ള, മാലിനി ജയപ്രകാശ്, അമ്മു ശിവപ്രസാദ് എന്നിവര്‍ ഗാനങ്ങളാലപിച്ചു. വിനോദ് കുമാര്‍ സ്വന്തമായി രചിച്ച നാടന്‍ പാട്ടും അവതരിപ്പിച്ചു. ജോസ് വട്ടിക്കുഴി, മീരാ റഹ്മാന്‍, ഷക്കീലാ വഹാബ്, ആശാ ചെറിയാന്‍, സലിം ചാലിയം, ലൈലാ റഹീം, സീബ.പി.പി എന്നിവര്‍ അധ്യാപന ജീവിതത്തിലെ അനുഭവനങ്ങള്‍ പങ്കുവെച്ചു. പൂര്‍വ്വ വിദ്യാര്‍ഥികള്‍ ആശംസകളും നേര്‍ന്നു.

സിജി റിയാദ് മുന്‍ ചെയര്‍മാന്‍ ഇഖ്ബാല്‍, അന്‍സാര്‍, ലാമിയ ഫഹീം, ശബീബ റഷീദലി, റാഷിദ ഇഖ്ബാല്‍, ഷഫ്‌ന നിഷാന്‍ എന്നിവര്‍ മുതിര്‍ന്ന അധ്യാപകരെ ആദരിക്കുന്നതിന് നേതൃത്വം നല്‍കി.
മോഡേണ്‍ മിഡില്‍ ഈസ്റ്റ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ടീച്ചര്‍ സൗമ്യ സുനിലിന്റെ പ്രാര്‍ത്ഥനയോടെയാണ് പരിപാടി ആരംഭിച്ചത്. മുനീബ്. ബി. എച്ച്, ഫഹീം, സുഹാസ്, ലബീബ്, കരീം, സലിം ബാബു എന്നിവര്‍ പരിപാിെ നിയന്ത്രിച്ചു. സിജി റിയാദ് ചെയര്‍മാന്‍ റഷീദ് അലി കൊയിലാണ്ടി സ്വാഗത പ്രഭാഷണം നിര്‍വ്വഹിച്ചു. സിജി റിയാദ് ലേഡീസ് വിങ്ങ് പ്രസിഡണ്ട് സാബിറാ ലബീബ് മുഖ്യ അവതാരകയായിരുന്നു. ചീഫ് കോര്‍ഡിനേറ്റര്‍ മുനീബ് ബി.എച്ച് നന്ദി പ്രകാശിപ്പിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top