Sauditimesonline

sawa
ആലപ്പു കൂട്ടായ്മ 'സവ' കുടുംബ സംഗമം

ബുറൈദയില്‍ ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളള വ്യാപാരികളും

മിദ്‌ലാജ് വലിയന്നൂര്‍

ബുറൈദ: സൗദി അറേബ്യയിലെ ബുറൈദയില്‍ നടക്കുന്ന ഈന്തപ്പഴ മേള സന്ദര്‍ശിക്കാന്‍ അയല്‍ രാജ്യങ്ങളിലുളളവരും എത്തി തുടങ്ങി. രാജ്യത്ത് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം ഉല്‍പ്പാദിപ്പിക്കുന്ന പ്രദേശമാണ് ബുറൈദ ഉള്‍പ്പെടുന്ന അല്‍ ഖസിം പ്രവിശ്യ. ഗവര്‍ണറേറ്റും കാര്‍ഷിക മന്ത്രാലയവും സംയുക്തമായാണ് ഈന്തപ്പഴ മേള ഒരുക്കിയിട്ടുളളത്. 30 ഇനങ്ങളിലുളള ഈന്തപ്പഴങ്ങള്‍ മേളയിലുണ്ട്. ഈന്തപ്പഴം അടിസ്ഥാന ഘടകമായി ചേര്‍ത്ത മൂല്യ വര്‍ധിത ഉല്‍പ്പന്നങ്ങളുടെ പ്രദര്‍ശനവും വില്‍പ്പനയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നുണ്ട്.

ഓരോ ദിവസവും തോട്ടങ്ങളില്‍ നിന്നെത്തിക്കുന്ന ഈന്തപ്പഴങ്ങളുടെ ലേലത്തില്‍ പങ്കെടുക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വ്യാപാരികള്‍ എത്തുന്നുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ച കരാതിര്‍ത്തികളും വ്യോമ പാതയും തുറന്നതോടെ ജി സി സി രാജ്യങ്ങളില്‍ നിന്നുളളവ വ്യാപാരികളും ബുറൈദയില്‍ എത്തി തുടങ്ങി.
അല്‍ ഖസീമിലെ ഈന്തപ്പഴത്തിന് ആവശ്യക്കാര്‍ ഏറെയാണെന്ന് വര്‍ഷങ്ങളായി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമീര്‍ പൂക്കോട്ടൂര്‍ പറഞ്ഞു. കൊവിഡ് പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും വിപണിയെ ബാധിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

അല്‍ ഖസിം പ്രവിശ്യയില്‍ 80 ലക്ഷം ഈന്തപ്പനകളിലാണ് വിളവെടുപ്പ് നടക്കുന്നത്. വിപണിയില്‍ ആവശ്യക്കാര്‍ ഏറെയുളള മുന്തിയ ഇനത്തില്‍പെട്ട 20 ടണ്‍ ഈന്തപ്പഴം ഇവിടെ ഉല്‍പ്പാദിപ്പിക്കുന്നുണ്ടെന്നാണ് കാര്‍ഷിക മന്ത്രാലയത്തിന്റെ കണക്ക്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top