Sauditimesonline

MODI
പ്രധാനമന്ത്രി മോദി 22ന് ജിദ്ദയില്‍

ബാര്‍ബര്‍ ഷോപില്‍ പോകുന്നവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണം: സൗദിയില്‍ പുതിയ പ്രേട്ടോകോള്‍


റിയാദ്: ബ്യൂട്ടി പാര്‍ലര്‍റുകള്‍ക്ക് പുതിയ പ്രോട്ടോകോളുകള്‍ ബാധകമാക്കി മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം ഉത്തരവു പുറപ്പെടുവിച്ചു. സേവനം ആവശ്യമുളളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്നും ഉത്തരവ് വ്യക്തമാക്കി.

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ബാര്‍ബര്‍ ഷോപുകള്‍, ബ്യൂട്ടി പാര്‍ലറുകള്‍ എന്നിവക്ക് പുതിയ പ്രോടോകോള്‍ ബാധകമാക്കിയത്. ബാര്‍ബര്‍ ഷോപുകളില്‍ ഉപഭോക്താക്കള്‍ കാത്തിരിക്കുന്നത് ഒഴിവാക്കണം. ഉപഭോക്താക്കള്‍ തവക്കല്‍നാ ആപ്‌ളിക്കേഷന്‍ അപ്‌ഡേറ്റ് ചെയ്തവരും ഗ്രീന്‍ സ്റ്റാറ്റസ് ഉളളവരുമാവണം. മുടി, താടി എന്നിവ വെട്ടാന്‍ മാത്രമാണ് അനുമതി. ഹെയര്‍ ഡൈ ഉള്‍പ്പെടെയുളള സേവനങ്ങള്‍ പാടില്ലെന്നും ഉത്തരവ് വ്യക്തമാക്കി.

സ്പാകള്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ ഓരോ തവണ ഉപയോഗിച്ചതിന് ശേഷവും സ്പാ അണുവിമുക്തമാക്കണം. മാസാജ് സേവനത്തിനും അനുമതിയുണ്ട്.
പൊതുജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനുളള നിര്‍ദേശങ്ങളാണ് പുതിയ പ്രോടോകോളില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. അതുകൊണ്ടുതന്നെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ പരിശോധനയും നിരീക്ഷണവും ശക്തമാക്കുമെന്നു മുനിസിപ്പല്‍, ഗ്രാമകാര്യ മന്ത്രാലയം അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top