റിയാദ്: സൗദി അറേബ്യയില്‍ നിന്ന് അബുദാബിയിലെത്തുന്നവരെ ക്വാറന്റൈനില്‍ നിന്ന് ഒഴിവാക്കി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് നിശ്ചിത കാലം ക്വാരന്റൈന്‍ ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ സൗദി അറേബ്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളെ ‘ഗ്രീന്‍ ലിസ്റ്റി’ല്‍ ഉള്‍പ്പെടുത്തിയതായി അബുദാബി സാംസ്‌കാരിക, ടൂറിസം വകുപ്പ് അറിയിച്ചു,
കസാക്കിസ്ഥാന്‍, മൊറോക്കോ, ഓസ്‌ട്രേലിയ, ഭൂട്ടാന്‍, ബ്രൂണൈ, ചൈന, ഗ്രീന്‍ലാന്‍ഡ്, ഹോങ്കോംഗ്, ഐസ്‌ലാന്റ്, ന്യൂസിലാന്‍ഡ്, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങളെയും ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി. ഈ രാജ്യങ്ങളില്‍ നിന്നുളള യാത്രക്കാരെ വിമാനത്താവളത്തില്‍ പിസിആര്‍ പരിശോധനക്ക് വിധേയമാക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.