Sauditimesonline

mythri
'മൈത്രി കാരുണ്യ ഹസ്തം' അര്‍ബുദ രോഗികള്‍ക്ക് സാമ്പത്തിക സഹായം

സൗദിയ ഗ്രൗണ്ട് സര്‍വീസ് കമ്പനിക്ക് നഷ്ടം

റിയാദ്: കൊവഡ് പ്രതിസന്ധിയെ തുടര്‍ന്ന് സൗദി എയര്‍ലൈന്‍സ് ഗ്രൗണ്ട് സര്‍വീസ് കമ്പനിക്ക് 45.5 കോടി റിയാല്‍ നഷ്ടം സംഭവിച്ചതായി അധികൃതര്‍. 2011ല്‍ സ്ഥാപിച്ച സൗദിയ ഗ്രൗണ്ട് സര്‍വീസ് കമ്പനി 2019ല്‍ 42.3 കോടി റിയാല്‍ ലാഭം നേടിയിരുന്നു. കൊവിഡിനെ തുടര്‍ന്ന് 2020 മാര്‍ച്ച് മുതല്‍ വ്യോമ ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയാണ് കഴിഞ്ഞ വര്‍ഷം കമ്പനിക്ക് ഭീമമായ നഷ്ടം ഉണ്ടായത്. 2019ല്‍ 254 കേടി റിയാല്‍ വരാമാനം നേടിയ കമ്പനി 2020ല്‍ 50.7 ശതമാനം കുറഞ്ഞ് 125 കോടി റിയാലിലെത്തി.

ആഭ്യന്തര സര്‍വീസുകള്‍ രാജ്യത്ത് പുനരാരംഭിച്ചിട്ടുണ്ട്. ഭാഗികമായി അന്താരാഷ്ട്ര സര്‍വീസുകളും പുനരാരംഭിച്ചിട്ടുണ്ട്. 2019ലെ സര്‍വീസുകമായി താരതമ്യം ചെയ്യുമ്പോള്‍ നിലവില്‍ 56 ശതമാനം സര്‍വീസുകളാണ് നടക്കുന്നത്. കൊവിഡ് നിയന്ത്രണ വധേയമാവുകയും വിമാന സര്‍വീസ് പൂര്‍ണമായി പുനരാരംഭിക്കുകയും ചെയ്യുന്നതോടെ മികച്ച വരുമാനം നേടാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനിയെന്നും അധികൃതര്‍ വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top