
റിയാദ്: സൗദി അറേബ്യയില്‍ ഒരു ലക്ഷത്തി നാല്പതിനായിരം വിദേശികള്‍ പ്രൊഫഷണല്‍ രജിസ്‌ട്രേഷന്‍ നേടിയതായി സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷന്‍. അക്കൗണ്ടിംഗ് മേഖലയില്‍ ഘട്ടംഘട്ടമായി സ്വദേശിവത്ക്കരണം നടപ്പിലാക്കുമെന്നും ഓര്‍ഗനൈസേഷന്‍ അറിയിച്ചു.

രാജ്യത്ത് 30,000 സ്വദേശികള്‍ ഉള്‍പ്പെടെ 1.7 ലക്ഷം പേരാണ് സര്‍ട്ടിഫൈഡ് പബ്‌ളിക് അക്കൗണ്ടന്റ്‌സ് ഓര്‍ഗനൈസേഷനില്‍ രജിസ്‌ട്രേഷന്‍ നേടിയതെന്ന്് സെക്രട്ടറി ജനറല്‍ ഡാ. അഹമദ് അല്‍ മഗാമിസ് പറഞ്ഞു. സ്വദേശിവത്ക്കരണം നടപ്പിലാക്കുന്നതിന് പരിചയ സമ്പത്തുളളവര്‍ ആവശ്യമാണ്. സൗദിയിലെ ഏഴ് സര്‍വ്വകലാശാലകളില്‍ മാത്രമാണ് അക്കൗണ്ടന്‍സി പഠനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ 27 സര്‍വ്വകലാശാലകളില്‍ വിവിധ അക്കൗണ്ടന്‍സി കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ആറായിരം മുതല്‍ ഏഴായിരം അക്കൗണ്ടസി ബിരുദ ധാരികളാണ് ഓരോ വര്‍ഷവും സൗദിയിലെ സര്‍വ്വകലാശാലകളില്‍ നിന്നു പുറഗിറങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, സൗദിയിലെ സ്വകാര്യ സ്ഥാപനങ്ങളില്‍ അക്കൗണ്ടിംഗ് മേഖലയിലെ വിവിധ തസ്തികകള്‍ സ്വദേശിവത്ക്കാന്‍ കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ മാനവ ശേഷി, സാമൂഹിക വികസന കാര്യ മന്ത്രാലയം തീരുമാനിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ 30 ശതമാനം സ്വദേശിവത്ക്കരണമാണ് ലക്ഷ്യമെന്നും മന്ത്രാലയം വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
