Sauditimesonline

KELI
പ്രവാസം അവസാനിപ്പിച്ചു പി.കെ. രാജന്‍ നാട്ടിലേക്ക്; കേളി യാത്രയയപ്പ് നല്‍കി

റിയാദ് എയര്‍പോര്‍ട്ടില്‍ റാപിഡ് ആന്റിജന്‍ ടെസ്റ്റ്

റിയാദ്: കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കൊവിഡ് പരിശോധനാ കേന്ദ്രം പ്രവര്‍ത്തനം ആരംഭിച്ചു. യാത്രക്കാര്‍ക്ക് 15 മിനുറ്റിനകം ഫെലം നല്‍കുന്ന റാപിഡ് ആന്റിജന്‍ ടെസ്റ്റ് ആണ് നടത്തുന്നത്.

കിംഗ് അബ്ദുല്ല യൂനിവേഴ്‌സിറ്റി ആശുപത്രിയുമായി സഹകരിച്ച് റിയാദ് എയര്‍പോര്‍ട്ട്‌സ് കമ്പനിയാണ് കൊവിഡ് പരിശോധനാ കേന്ദ്രം ആരംഭിച്ചത്, ആന്റിജന്‍ കോവിഡ് റാപ്പിഡ് ടെസ്റ്റ് ആണ് ഇവിടെ നടത്തുന്നതെന്ന് കമ്പനി അറിയച്ചു. ആരോഗ്യ മന്ത്രാലയം ആര്‍ടി പിസിആര്‍ ടെസ്റ്റ് മാത്രമാണ് നടത്തുന്നത്. ആദ്യമായാണ് സൗദിയില്‍ ആന്റിജന്‍ ടെസ്റ്റിനുളള കേന്ദ്രം എയര്‍പോര്‍ട്ടില്‍ ആരംഭിക്കുന്നത്.

യൂറോപ്യന്‍ യൂനിയനിലെ ചില രാജ്യങ്ങള്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് യാത്രക്കാര്‍ക്കു വിമാനത്താവളത്തില്‍ പരിശേധനാ കേന്ദ്രം ആരംഭിച്ചത്.
ഇന്ത്യ ഉള്‍പ്പെടെയുളള രാജ്യങ്ങളിലേക്കു യാത്ര ചെയ്യുന്നവര്‍ക്ക് സ്വകാര്യ പോളിക്ലിനിക്കുകള്‍ ഉള്‍പ്പെടെയുളള ആരോഗ്യ കേന്ദ്രങ്ങളില്‍ ആര്‍ടി പിസിആര്‍ ടെസ്റ്റ് നടത്തുന്നുണ്ട്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top