
റിയാദ്: ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ തെളിവുകള്‍ ഉണ്ടായിട്ടും അന്വേഷണം മരവിപ്പിച്ചത് സിപിഎം-ബിജെപി ഒത്തുകളിയാണെന്ന് ബുറൈദ ഒഐസിസി ആരോപിച്ചു. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ മൊഴിയുണ്ട്. എന്നാല്‍ നടപടി സ്വീകരിക്കുന്നില്ല. ഇത് പ്രതിഷേധാര്‍ഹമാണെന്നും ഒഐസിസി കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയുടേത് രാജ്യദ്രോഹമാണ്. അധികാരത്തില്‍ തുടരാന്‍ മുഖ്യമന്ത്രിക്ക് അവകാശമില്ലെന്നും ഒഐസിസി ഭരവാഹികള്‍ പറഞ്ഞു. പ്രതിഷേധ യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദു റഹ്മാന്‍ തിരൂര്‍, സെക്രട്ടറി പ്രമോദ് ചിറത്തിലാട്ട്, ഷിനു, അനില്‍ നാഥ്, അബ്ദു റഹ്മാന്‍ കാപ്പാട്, ഷിനോജ് എന്നിവ പങ്കെടുത്തു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
