
തിരുവനന്തപുരം: നോര്‍ക്ക ബിസിനസ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ (എന്‍.ബി.എഫ്.സി) പ്രവാസി ബിസിനസ്സ് മീറ്റ് സംഘടിപ്പിക്കുന്നു. 2024 ഓഗസ്റ്റ് 28 ന് മുംബൈയിലാണ് പരിപാടി. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിലെ പ്രവാസി കേരളീയര്‍ക്ക് കേരളത്തിലെ വിവിധ സംരംഭകത്വ മേഖലകളും സാധ്യതകളും പരിചയപ്പെടുത്താനാണ് ബിസിനസ്സ് മീറ്റ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സാധ്യതകള്‍, ഭക്ഷ്യ സംസ്‌കരണം, ലോജിസ്റ്റിക്‌സ്, വിനോദസഞ്ചാരം ഉള്‍പ്പെടെയുളള സാധ്യതകള്‍ നിക്ഷേപകര്‍ക്ക് പ്രയോജനപ്പെടുത്താം. നിക്ഷേപങ്ങള്‍ക്കുളള അംഗീകാരവും നടപടിക്രമങ്ങളും വേഗത്തിലാക്കാന്‍ ഏകജാലക സംവിധാനമെന്ന നിലയിലും എന്‍.ബി.എഫ്.സി സഹായിക്കും.

പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിന് 04712770534/+918592958677 നമ്പറിലോ nbfc.coordinator@gmail.com ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടണം. പ്രവാസി സംരംഭങ്ങള്‍ പ്രോല്‍സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ പ്രവര്‍ത്തിക്കുന്ന ഏകജാലകസംവിധാനമാണ് എന്‍ബിഎഫ്‌സി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.