മലപ്പുറം: ഷിഫ അഗ്‌നിബാധയില്‍ മരിച്ച വഴിക്കടവ് സ്വദേശി ജിഷാറിന്റെ കുടുംബത്തിന് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ കൈതാങ്ങു. നാലു ലക്ഷം രൂപ ജഷീറിന്റെ കുടുംബത്തിന് കൈമറി. ജില്ലാ പ്രസിഡണ്ട് സിദ്ധിഖ് കല്ലുപറമ്പന്റെ അദ്യക്ഷതയില്‍ മലപ്പുറം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡണ്ട് വി. എസ് ജോയിയാണ് ഫണ്ട് കൈമാറിയത്.
ഒഐസിസി റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല വല്ലാഞ്ചിറ, സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സകീര്‍ ദാനത്ത്, മലപ്പുറം ഡിസിസി ജന. സെക്രട്ടറി ഹാരിസ് ബാബു ചാലിയാര്‍, ശുകൂര്‍ മൂത്തേടം, റിയാദ് ഒഐസിസി ജില്ലാ ട്രഷറര്‍ സാദിഖ് വടപുറം, ബഷീര്‍ വണ്ടൂര്‍, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സുനീര്‍ മണല്‍പാടം, അന്‍ഷിദ് വഴിക്കടവ്, ചുങ്കത്തറ പ്രവാസി കോണ്‍ഗ്രസ്സ്, മണ്ഡലം പ്രസിഡണ്ട് ഷാജി നിലംമ്പൂര്‍, രാമകൃഷ്ണന്‍ മാസ്റ്റര്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി വി. കെ. അനീഷ്, ഉസ്മാന്‍ പി. ടി. അന്‍സാര്‍സ് പാങ്ങില്‍, ചുണ്ടിയന്‍ ചെറിയാന്‍, സേവിയര്‍ കുഞ്ഞച്ചന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.