Sauditimesonline

sahitha
'കലാലയം' പുരസ്‌കാരം: പ്രവാസി മലയാളികള്‍ക്ക് കഥ, കവിത മത്സരം

പ്രവാസി സംരംഭകര്‍ക്ക് നോര്‍ക്ക റൂട്‌സ് ബിസിനസ്സ് ക്ലിനിക്

തിരുവനന്തപുരം: പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക ബിസ്സിനസ്സ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ (എന്‍ബിഎഫ്‌സി) ബിസിനസ്സ് ക്ലിനിക്ക് സേവനം ആരംഭിച്ചു. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി നിക്ഷേപകര്‍ക്കും, സംരംഭകര്‍ക്കും, നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കും കേരളത്തില്‍ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനു സഹായങ്ങളും വിദഗ്ദ ഉപദേശവും ലഭ്യമാകുമെന്ന് പി. ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

ബിസിനസ്സ് ആശയത്തെ യാഥാര്‍ത്ഥ്യമാക്കുന്നതിനായുളള സാങ്കേതിക സഹായങ്ങളും വായ്പാസാധ്യതകള്‍ക്കായുളള പിന്തുണയും ലഭ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങില്‍ ചആഇ ലോഗോ നോര്‍ക്ക റൂട്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പ്രകാശനം ചെയ്തു. നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ എന്‍.ബി.എഫ്.സി മാനേജര്‍ സുരേഷ് കെ.വി സേവനം സംബന്ധിച്ച് വിശദീകരിച്ചു. സെക്ഷന്‍ ഓഫീസര്‍ രമണി കെ സ്വാഗതവും സീനിയര്‍ എക്‌സിക്യൂട്ടീവ് പാര്‍വ്വതി ജി.എസ് നന്ദിയും പറഞ്ഞു.

നോര്‍ക്ക റൂട്‌സിലെ രണ്ടാം നിലയില്‍ പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ബിസ്സിനസ്സ് ക്ലിനിക്കില്‍ നേരിട്ടും ഓണ്‍ലൈന്‍ വഴിയും സേവനങ്ങള്‍ ലഭ്യമാണ്. 8592958677 എന്ന നമ്പറിലോ ിീൃസമിയളര@ഴാമശഹ.രീാ എന്ന ഇമെയിലിലോ ബന്ധപ്പെട്ട് അപ്പോയിന്റ്‌മെന്റ് ബുക്ക് ചെയ്യാം. എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 10.30 മുതല്‍ വൈകിട്ട് 04.30 വരെ ക്ലിനിക്കിന്റെ സേവനം ലഭ്യമാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +918802012345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാവുന്നതാണ്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top