
റിയാദ്: കോവിഡ് ബാധിച്ച് കോട്ടയം സ്വദേശി മരിച്ചു. അതിരമ്പുഴ തുമ്പയില്‍ ഇഖ്ബാല്‍ റാവുത്തര്‍ നിരപ്പേല്‍ (67) ആണ് മരിച്ചത്. മയ്യത്ത് റിയാദില്‍ ഖബറടക്കുമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം അറിയിച്ചു. രണ്ട് ആഴ്ചയായി കിംങ്ങ് ഫഹദ് മെഡിക്കല്‍ സിറ്റി ആശുപത്രിയില്‍ ചികില്‍സയില്‍ ആയിരുന്നു.36 വര്‍ഷമായി റിയാദിലെ മലയാളികള്‍ക്കിടയില്‍ സുപരിചിതനാണ്. സൗദി കണ്‍സല്‍ട്ടന്റ് കമ്പനിയില്‍ ഐ.എസ്. ഒ സ്‌പെഷ്യലിസ്റ്റായിരുന്നു. ഭാര്യ: ഫാത്തിമാ ബീവി, സഫീജ, ഫെബിന (ടെക്‌നോ പാര്‍ക്ക്), റയാന്‍ (മോഡേണ്‍ സ്‌കൂള്‍, റിയാദ്)
ഇന്ത്യന്‍ സോഷ്യല്‍ ഫോറം വെല്‍ഫയര്‍ വോളന്റിയര്‍മാരായ മുനീബ് പാഴൂര്‍, മുഹിനുദീന്‍ മലപ്പുറം, അന്‍സാര്‍ ചങ്ങനാശ്ശേരി, ജുനൈസ് ബാബു, സുഹൃത്തുക്കളായ അഷറഫ് ചെങ്ങളം, മിച്ചു മുസ്തഫ, ഹബീബ് താഴത്തങ്ങാടി എന്നിവര്‍ നിയമ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
