Sauditimesonline

yoga 1
യോഗ ദിനം ആചരിച്ച് റിയാദ് ഇന്ത്യന്‍ എംബസി

ഇറാന്‍ ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യം: സൗദി അറേബ്യ

റിയാദ്: ഭീകരവാദത്തെ പിന്തുണക്കുന്ന രാജ്യമാണ് ഇറാനെന്ന് സൗദി വിദേശകാര്യ സഹമന്ത്രി ആദില്‍ അല്‍ ജുബൈര്‍. ഹൂതികള്‍ക്കും ഹിസ്ബുല്ലക്കും ആയുധം വിതരണം ചെയ്യുന്നത് ഇറാനാണെന്നും അമേരിക്കന്‍ സ്‌റ്റേറ്റ് സെക്രട്ടറിയുടെ ഉപദേഷ്ടാവ് ബ്രയാന്‍ ഹുക്കിനൊപ്പം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ മന്ത്രി പറഞ്ഞു. സൗദി അറേബ്യയിലെ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി ഇറാന്‍ പിന്തുണയുളള ഹൂതികള്‍ ഇതുവരെ 1659 ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ട്. സിറിയ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭീകരവാദ ഗ്രൂപ്പുകളെ ഇറാന്‍ സഹായിക്കുന്നു. അവരെ ആയുധമായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്. ഇറാന്‍ സൗദി അറേബ്യക്ക് നേരെ ആക്രമണത്തിന് ഉപയോഗചച്ച മിസൈലുകള്‍, ഷെല്ലുകള്‍, ഡ്രോണ്‍ എന്നിവ പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് ഇരുവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തത്.

സൗദിയുമായുളള സഹകരണം അമേരിക്ക തുടരുമെന്ന് ബ്രയാന്‍ ഹുക്ക് പറഞ്ഞു. സൗദി അറേബ്യ രാജ്യത്തെ ജനങ്ങളുടെ ക്ഷേമവും ഭാവിയിലെ കരുതലുമാണ് ലക്ഷ്യം വെക്കുന്നത്. ഇറാന് അത്തരം ചിന്തകളില്ല. ഇറാനെതിരൊയ ആയുധ നിരോധം പിന്‍വലിക്കരുത്. ഇത് പിന്‍വലിച്ചാല്‍ ഇറാന്‍ കൂടുതല്‍ അക്രമകാരികളായി മാറും. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ പ്രഖ്യാപിച്ച വിഷന്‍ 2030നെ പിന്തുണക്കുന്നുവെന്നും ബ്രയാന്‍ ഹുക്ക് പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top