Sauditimesonline

aryadan
ആര്യാടന്‍ ഷൗക്കത്തിന് സ്വീകരണം

ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നഴ്‌സ്; സൗജന്യ റിക്രൂട്‌മെന്റ്

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് (Overseas Development and Employment Promotion Consultants) ജര്‍മ്മനി, ഓസ്ട്രിയ എന്നിവിടങ്ങളിലേക്ക് നഴ്‌സ് തസ്തികയില്‍ റിക്രൂട്‌മെന്റ് നടത്തുത്തു. ജര്‍മ്മനിയില്‍ 500 നഴ്‌സ് തസ്തികയാണുളളത്. ഡിപ്ലോമ, ബിരുദം ഏതെങ്കിലും യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 40 വയസ്. ശമ്പളം പ്രതിമാസം 2400 യൂറോ മുതല്‍ 4000 യുറോ വരെ.

തെരഞ്ഞെടുക്കുന്നവര്‍ക്ക് സൗജന്യ ജര്‍മ്മന്‍ ഭാഷ എ1 മുതല്‍ ബി2 വരെ പരിശീലനം. പരിശീലന കാലത്ത് പ്രതിമാസ സ്‌റ്റൈപെന്‍ഡ്. ആകര്‍ഷകമായ ശമ്പളം കൂടാതെ വിസ, എയര്‍ ടിക്കറ്റ് സൗജന്യം. ജര്‍മ്മന്‍ ഭാഷയില്‍ എ1/ബ2 അംഗീകൃത പരീക്ഷ പാസായവര്‍ക്കും അപേക്ഷിക്കാം. നവംബറില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ബയോഡേറ്റ ഒക്ടോബര്‍ 28നു മുന്‍പ് gm@odepec.in ഇമെയില്‍ ചെയ്യുക.

ഓസ്ട്രിയയില്‍ 50 നഴ്‌സുമാരുടെ ഒഴിവാണുളളത്. ബിരുദം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. ശമ്പളം പ്രതിമാസം 2600-4000 യൂറോ. വിസ, വിമാന ടിക്കറ്റ് എന്നിവ സൗജന്യം. താത്പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ ഒക്ടോബര്‍ 26ന് മുന്‍പ് gm@odpec.in എന്ന ഇ മെയില്‍ വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം.

വിവരങ്ങള്‍ക്ക് www.odepc.kerala.gov.in വെബ് സൈറ്റ് സന്ദര്‍ശിക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക്. 04712329440, 77364 96574 ഈ നമ്പറുകളില്‍ ബന്ധപ്പെടാം.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top