റിയാദ്: മാന്‍ പവര്‍ സപ്ലൈ കമ്പനിയില്‍ തൊഴില്‍ തേടിയെത്തിയ മലയാളി വീട്ടമ്മ മാസങ്ങള്‍ നീണ്ട ദുരിത ജീവിതത്തിനൊടുവില്‍ നാട്ടിലേക്ക് മടഇി. റിയാദ് പ്രവാസി മലയാളി ഫൗണ്ടേഷന്‍ (പി.എം.എഫ്) പ്രവര്‍ത്തകരുടെ ഇടപെടലാണ് ഇവരെ നാട്ടിലേക്ക് മടങ്ങാന്‍ സഹായിച്ചത്.
ട്രാവല്‍ ഏജന്റ് വഴിയാണ് ആലപ്പുഴ സ്വദേശിയായ വീട്ടമ്മ ക്ലീനിങ്ങ് തൊഴിലാളിയായി റിയാദിലെത്തിയത്. സ്വകാര്യ സ്‌കൂളില്‍ 1300 റിയാല്‍ ശമ്പളത്തിന് മൂന്ന് മാസം ജോലി ചെയ്തിരുന്നു. അവിടെ ജോലി നഷ്ടമായതോടെ ദുരിതവും തുടങ്ങി. മറ്റൊരു സ്‌കൂളില്‍ നിയമനം നല്‍കിയെങ്കിലും ശമ്പളം ലഭിച്ചിരുന്നില്ല. നേപ്പാള്‍, പാകിസ്താന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ള നാല്‍പ്പതോളം സ്ത്രീ തൊഴിലാളികള്‍ക്കൊപ്പമായിരുന്നു താമസം. അടിസ്ഥാന സൗകര്യം പോലും ഇവിടെ ഉണ്ടായിരുന്നില്ല. ഭക്ഷണം ഉള്‍പ്പെടെ പ്രാഥമിക ആവശ്യങ്ങള്‍ക്കു ബുദ്ധിമുട്ടു നേരിട്ടതോടെയാണ് പിഎംഎഫ് പ്രവര്‍ത്തകരെ ബന്ധപ്പെട്ടത്.
പിഎംഎഫ് ദേശീയ കമ്മറ്റി അംഗം ബിനു കെ തോമസ്, റിയാദ് സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി റസല്‍ മഠത്തിപ്പറമ്പില്‍, നിര്‍വ്വാഹക സമിതി അംഗം തൊമ്മിക്കുഞ്ഞ് സ്രാമ്പിക്കല്‍ തുടങ്ങിയവര്‍ സഹായവുമായി രംഗത്തെത്തി. ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ട് ഫൈനല്‍ എക്‌സിറ്റ് നേടി. യാത്രാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ അനൂപ് ഇബ്രാഹിം സഹായിച്ചു. വിമാന ടിക്കറ്റ് ഓര്‍ബിറ്റ് ട്രാവല്‍സ് ഉടമയും പി.എം.എഫ് ഉപദേശക സമിതിയംഗവുമായ റഫീഖ് വെട്ടിയാര്‍ നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.