Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

ഒഐസിസി ജനകീയ ഇഫ്താര്‍ മാര്‍ച്ച് 14ന്

റിയാദ്: സമൂഹ ഇഫ്താര്‍ വിരുന്നിന് ഒരുക്കങ്ങള്‍ തുടങ്ങി ഒഐസിസി റിയാദ് റീജിണല്‍ കമ്മിറ്റി. ഇഫ്താര്‍ സംഗമം മാര്‍ച്ച് 14ന് എക്‌സിറ്റ് 18 സുലൈ സദ കമ്മ്യൂണിറ്റി സെന്ററില്‍ നടക്കും. പരിപാടിയുടെ വിജയത്തിന് ബത്ഹ സബര്‍മതിയില്‍ ചേര്‍ന്ന സംഘാടക സമിതി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു.

ജനകീയ ഇഫ്താര്‍ സ്വാഗതസംഘവും രൂപീകരിച്ചു. സലീം കളക്കര (ചെയര്‍മാന്‍), അമീര്‍ പട്ടണത്ത് (കണ്‍വീനര്‍), കുഞ്ഞി കുമ്പള,അബ്ദുള്ള വല്ലാഞ്ചിറ, ഫൈസല്‍ ബാഹസ്സന്‍, നവാസ് വെള്ളിമാട്കുന്ന്, മജീദ് ചിങ്ങോലി, റസാഖ് പൂക്കോട്ടുപാടം, റഹ്മാന്‍ മുനമ്പത്ത്, ഷാജി സോന, അഡ്വ.എല്‍.കെ അജിത്ത്, സലീം അര്‍ത്തിയില്‍ (രക്ഷാധികാരികള്‍), രഘുനാഥ് പറശ്ശിനിക്കടവ് (കോര്‍ഡിനേറ്റര്‍) അബ്ദുല്‍ കരീം കൊടുവള്ളി (ഫൈനാന്‍സ്), മാള മുഹിയിദ്ദീന്‍ (സ്‌പോണ്‍സര്‍ഷിപ്പ്), റഫീഖ് വെമ്പായം (ഫുഡ് കണ്‍വീനര്‍), സജീര്‍ പൂന്തുറ (വളണ്ടിയര്‍), ഷംനാദ് കരുനാഗപള്ളി (റിസപ്ഷന്‍ ആന്റ് ഇന്‍വിറ്റേഷന്‍), നൗഫല്‍ പാലക്കാടന്‍ (പബ്ലിസിറ്റി) എന്നീ ഭാരവാഹികളടക്കം 151 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.

യോഗത്തില്‍ ഭാരവാഹികളായ ബാലുകുട്ടന്‍, മുഹമ്മദലി മണ്ണാര്‍ക്കാട്,സക്കീര്‍ ദാനത്ത്, ഷാനവാസ് മുനമ്പത്ത്, ജോണ്‍സണ്‍ മാര്‍ക്കോസ്, ഹക്കീം പട്ടാമ്പി,രാജു പാപ്പുള്ളി, ടോം സി മാത്യു, നാസര്‍ മാവൂര്‍, നാസര്‍ വലപ്പാട്, സിജോ വയനാട്, ജംഷിദ് തുവ്വൂര്‍, ഒമര്‍ ഷരീഫ്, ഷബീര്‍ വരിക്കപ്പള്ളി, മൊയ്തീന്‍ മണ്ണാര്‍ക്കാട്, ഷറഫു ചിറ്റന്‍, സഹീര്‍ പാലക്കാട്, അന്‍സാര്‍ വര്‍ക്കല, ഭദ്രന്‍ കെ, ഉണ്ണികൃഷ്ണന്‍, നസീര്‍ ഹനീഫ, അന്‍സായി ഷൗക്കത്ത്, റഷീദ് കൂടത്തായി എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top