
റിയാദ്: സൗദി അറേബ്യയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഈദുല്‍ ഫിത്ര്‍ അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 20 വ്യാഴം മുതല്‍ അവധി ആരംഭിക്കും. അധ്യായന വര്‍ഷം അനുസരിച്ച് തേഡ് ടേം ക്ലാസുകളാണ് ഇപ്പോള്‍ തുടരുന്നത്. ഈദുല്‍ ഫിത്ര്‍ അവധി പൂര്‍ത്തിയായി ശവ്വാല്‍ 8 ഞായര്‍ സ്‌കൂള്‍ തുറക്കും. ദുല്‍ഖഅ്ദ 6, 7 തീയതികളിലും അവധിയായിരിക്കും.

ദുല്‍ഹജ് 3 വെള്ളി ബലിപെരുന്നാള്‍ അവധി ആരംഭിക്കും. ബലിപെരുന്നാള്‍ അവധി പൂര്‍ത്തിയായി ദുല്‍ഹജ് 19ന് സ്‌കൂളുകള്‍ തുറക്കും. 2025 ജൂണ്‍ 26, ഹിജ്‌റ 1447 മുഹറം ഒന്നിന് വേനലവധി ആരംഭിക്കും. സ്വഫര്‍ 18ന് സൂപ്പര്‍വൈസര്‍മാരും ഓഫീസ് ജീവനക്കാരും ഓഫീസുകളിലും സ്‌കൂളുകളിലും തിരിച്ചെത്തണം. സ്വഫര്‍ 23ന് അധ്യാപകര്‍ക്ക് ഡ്യൂട്ടി പുനരാരംഭിക്കും. വേനലവധി പൂര്‍ത്തിയായി ഓഗസ്റ്റ് 24, റബീഉല്‍ അവ്വല്‍ ഒന്നിന് പുതിയ അധ്യയന വര്‍ഷത്തിന്തുടക്കമാകുമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.