
റിയാദ്: തലശ്ശേരി മണ്ഡലം വെല്‍ഫെയര്‍ അസോസിയേഷന്‍ (ടിഎംഡബ്ല്യുഎ) റിയാദില്‍ റമദാന്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു. ഇന്ത്യന്‍ പബ്ലിക് സ്‌കൂള്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥി അമന്‍ ശഹദാന്‍ 116 പോയിന്റുമായി നേടി ഒന്നാം സ്ഥാനം നേടി. വാശിയേറിയ മത്സരത്തില്‍ നിഷാന്‍ കൊമ്മോത്ത് രണ്ടും ഫാത്തിമ ജസ്‌നാ ഫായിസ് മൂന്നും സ്ഥാനങ്ങള്‍ നേടി.

ഓണ്‍ലൈന്‍ ആയി നടത്തിയ ക്വിസ് മത്സരത്തില്‍ 123 മത്സരാര്‍ത്ഥികള്‍ പങ്കെടുത്തു. ഇസ്ലാമികം, കായികം, ആനുകാലികം, പൊതുവിജ്ഞാനം എന്നീ വിഷയങ്ങളിലായിരുന്നു ചോദ്യങ്ങള്‍. വിജയികള്‍ക്ക് മാര്‍ച്ച് 7ന് ടിഎംഡബ്ല്യുഎ റിയാദ് തലശ്ശേരി ഇഫ്താര്‍ വിരുന്നില്‍ ആദരിക്കും. മുഹമ്മദ് ഖൈസ്, ഹാരിസ് പി സി, ആയിഷാ ഫിറോസ്, മുഹമ്മദ് നജാഫ് എന്നിവര്‍ ക്വിസ് മത്സരങ്ങള്‍ക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.