Sauditimesonline

oicc if ed
റിയാദ് ഒഐസിസി ജനകീയ ഇഫ്താര്‍

റിയാദില്‍ മരിച്ച മലയാളിയുടെ മൃതദേഹം നാളെ കണ്ണൂരില്‍ സംസ്‌കരിക്കും

റിയാദ്: പക്ഷാഘാതത്തെ തുടര്‍ന്ന് ശുമൈസി കിങ് സൗദ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മലയാളി മരിച്ചു. കണ്ണൂര്‍ കരിമ്പം കുറുമാതൂര്‍ കൊണിയന്‍കണ്ടി വീട്ടില്‍ പ്രകാശന്‍ (48) ആണ് മരിച്ചത്. റിയാദ് പ്രവിശ്യയില്‍പെട്ട മുസാഹ്മിയയില്‍ ഗ്ലാസ് കടയിലായിരുന്നു ജോലി. താമസസ്ഥലത്ത് പക്ഷാഘാതം ഉണ്ടായതിനെ തുടര്‍ന്ന് മുസാഹ്മിയ ജനറല്‍ ആശുപത്രിയില്‍ പ്രാഥമിക ചികിത്സ നല്‍കി.

വിദഗ്ധചികിത്സക്കാണ് റിയാദിലെ ശുമൈസി ആശുപത്രിയിലേക്ക് മാറ്റിയത്. രണ്ടാഴ്ച നടത്തിയ ചികിത്സക്കിടെ ശസ്ത്രക്രിയകള്‍ക്ക് വിധേയനായിരുന്നു. അതിനിടയിലാണ് മരണം. ഭാര്യ: ടി.കെ. മഞ്ജുള, മക്കള്‍: ആവണി (18), ആദിത് (13). മൃതദേഹം ഇന്നു രാത്രി 11.55ന് കൊണ്ടുപോകും. നാളെ രാവിലെ 7.10ന് കോഴിക്കോട് വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം കണ്ണൂരില്‍ സംസ്‌കരിക്കും.

സാമൂഹിക പ്രവര്‍ത്തകന്‍ നാസര്‍ കല്ലറ, ഒഐസിസി മുസാഹ്മിയ യൂനിറ്റ് പ്രവര്‍ത്തകരായ ജയന്‍ മാവിള, ശ്യാംകുമാര്‍ അഞ്ചല്‍, പ്രകാശന്റെ സ്‌പോണ്‍സര്‍ എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top