Sauditimesonline

forma
ഫോര്‍മ ഇഫ്താര്‍ വിരുന്ന്

രാജ്യത്തിന് പുറത്തുളള സൗദി വിമതര്‍ക്ക് മാപ്പ്

റിയാദ്: സൗദി വിമതരായി രാജ്യത്തിന് പുറത്തു കഴിയുന്നവര്‍ക്ക് മാപ്പു നല്‍കുന്നു. ബാഹ്യശക്തികളുടെ സ്വാധീനത്തില്‍ രാജ്യത്തിനെതിരെ നിലനിന്നവര്‍ക്കാണ് മാപ്പ്. എന്നാല്‍ ഗുരുതര കുറ്റകൃത്യങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കാന്‍ ശ്രമിച്ചവര്‍ക്കും മാപ്പ് ലഭിക്കില്ല. എംബിസി ടിവിയില്‍ പ്രോമിസ് സ്‌റ്റോറി (ഹികായത്ത് വഅദ്) എന്ന പരിപാടിയില്‍ രാജ്യ സുരക്ഷാ ഉപദേഷ്ടാവ് അബ്ദുല്‍ അസീസ് അല്‍ ഹുവൈരിനിയാണ് മാപ്പു നല്‍കുന്ന വിവരം അറിയിച്ചത്.

രാജ്യത്തിനെതിരെ ആക്രമണം നടത്താനും വിമത പ്രവര്‍ത്തനങ്ങള്‍ക്കും ബാഹ്യസ്ഥാപനങ്ങള്‍ ചൂഷണം ചെയ്തവര്‍ക്ക് സൗദിയിലേയ്ക്കു മടങ്ങി വരാന്‍ രാജ്യം ക്ഷണിച്ചിട്ടുണ്ട്. വഞ്ചിക്കപ്പെട്ടവര്‍ക്ക് മാപ്പ് നല്‍കണമെന്ന് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ആണ് നിര്‍ദേശിച്ചത്. പ്രത്യയ ശാസ്ത്ര എതിര്‍പ്പുളളവര്‍ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരല്ലെങ്കില്‍ ശിക്ഷയില്ലാതെ മടങ്ങിവരാം. മടങ്ങിവരാന്‍ ആഗ്രഹിക്കുന്നവര്‍ 990 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top