റിയാദ്: ഒ ഐ സി സി കോട്ടയം ജില്ലാ കമ്മിറ്റി കേരള മുൻമുഖ്യമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രന്സിന്റെ മുതിർന്ന നേതാവും പുതുപ്പള്ളിയുടെ പ്രിയപ്പെട്ട എം എൽ എയുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികം ആചരിച്ചു.
സാധാരണക്കാരന്റെ പ്രശ്നങ്ങളിൽ ഇടപെട്ട് വിശ്രമമില്ലാതെ പ്രവർത്തിച്ച നേതാവായിരുന്നു ഉമ്മൻചാണ്ടി.
ഷിമെസിയിലെ കാലിക്കട്ട് ലൈവ് റെസ്റ്റോറെന്റ് ഹാളിൽ നടന്ന പരിപാടിയിൽ ജില്ലാ ആക്ടിങ് പ്രെസിഡെന്റ് തോമസ് ചിരട്ടെപറമ്പിൽ അധ്യക്ഷതവഹിച്ചു. സെൻട്രൽ കമ്മിറ്റി ആക്ടിങ് പ്രെസിഡെന്റ് സജീർ പൂന്തുറ ഉത്ഘാടനം ചയ്തു.
സെൻട്രൽ കമ്മിറ്റി സീനിയർ വൈസ് പ്രസിഡന്റ് സലിം കലക്കര , സെൻട്രൽ കമ്മിറ്റി ആക്ടിങ് ജനറൽ സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി, കോട്ടയം ജില്ലാ ജോയിൻ സെക്രെട്ടറി അജിത് തോമസ് ,പ്രവീൺ കിടങ്ങുർ, എന്നിവർ അനുസ്മരിച്ച് സംസാരിച്ചു. ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജു പുളിയായിൽ,സജിമോൻ,സെബിൻ തോമസ് ,ടിറ്റോ ജോസഫ്,ജോബിൻ,അനീഷ്,ജിൽസ്,ബോബിൻ ,ബിനോയ് എന്നിവർ സംബന്ധിച്ചു. ജില്ലാകമ്മിറ്റി ജനറൽ സെക്രട്ടറി ഷിജു പാമ്പാടി സ്വാഗതവും സെൻട്രൽ കമ്മിറ്റി സെക്രട്ടറി അബ്‌ദുൾ സലാം നന്ദിയും രേഖപ്പെടുത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.