
റിയാദ്: പ്രവാസികളുടെ വിവിധ ക്ഷേമകാര്യങ്ങള്‍ ഉന്നയിച്ച് റിയാദ് ഒഐസിസി മലപ്പുറം ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി വിഡി സതീശന് നിവേദനം നല്‍കി. കമ്മിറ്റി പ്രസിഡന്റ് സിദ്ദിഖ് കല്ലൂപ്പറമ്പിന്റെ നേതൃത്വത്തിലാണ് മുഖ്യമന്ത്രിക്ക് നിവേദനം കൈമാറിയത്. നിലവിലെ നോര്‍ക്ക ക്ഷേമ പെന്‍ഷന്‍ പദ്ധതികളില്‍ അംഗങ്ങളാകാന്‍ കഴിയാതെ പോകുന്ന അറുപത് വയസ് കഴിഞ്ഞ അര്‍ഹരായ പ്രവാസികള്‍ക്കായി പ്രത്യേക സഹായ പാക്കേജുകളോ ക്ഷേമ പദ്ധതികളോ അനുവദിക്കണം എന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടു.

പതിറ്റാണ്ടുകള്‍ വിദേശത്ത് ജോലി ചെയ്തിട്ടും പ്രവാസി ക്ഷേമ പദ്ധതികളില്‍ അംഗത്വം ലഭിക്കാത്ത നിരവധി പ്രവാസികള്‍ ഉണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഇടപെടല്‍ ആവശ്യപ്പെടുകയും ചെയ്തു. പെരുന്നാള്‍, ഓണം, അവധിക്കാലം തുടങ്ങിയ സീസണുകളില്‍ പ്രവാസികളെ വലിയ രീതിയില്‍ ബുദ്ധിമുട്ടിക്കുന്ന വിമാനടിക്കറ്റ് നിരക്ക് വര്‍ധനവിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നും നിവേദനത്തില്‍ ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






