Sauditimesonline

chandy
ചാണ്ടി ഉമ്മന്‍ ജുലൈ 25 ന് റിയാദില്‍

ഒഐസിസി പാണ്ടിക്കാട് സൗദി കമ്മിറ്റിയെ അമീര്‍ പട്ടണത്ത് നയിക്കും

റിയാദ്: സൗദി അറേബ്യയിലെ വിവിധ ഭാഗങ്ങളില്‍ ജോലിചെയ്യുന്ന പാണ്ടിക്കാട് പഞ്ചായത്തിലെ കോണ്‍ഗ്രസ്സുകാരുടെ കൂട്ടായ്മ ഒഐസിസി പാണ്ടിക്കാട് സൗദി കമ്മിറ്റി പുനഃസംഘടിപ്പിച്ചു. പ്രസിഡന്റ് അമീര്‍ പട്ടണത്ത്(റിയാദ്), വൈസ് പ്രസിഡന്റുമാരായി എ.ടി അന്‍വര്‍എന്ന അമ്പു (ജിദ്ദ), ബിജു ചെമ്പ്രശ്ശേരി (ദമ്മാം), സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി സമീര്‍ ബാബു (ജിദ്ദ), ജനറല്‍ സെക്രട്ടറിമാര്‍ ശാക്കിര്‍ എം.കെ (നജ്രാന്‍ ), ഖാലിദ് പാലത്തിങ്കല്‍ (ജിദ്ദ), ഷിബിലി (ബിഷ), നൗഷാദ് വിപി (ജിദ്ദ), ട്രഷറര്‍ അബ്ദുറഹിമാന്‍ എന്ന ആപ്പ പുലിയോടാന്‍, ജോയിന്‍ ട്രഷര്‍ സമീര്‍ വെള്ളുവങ്ങാട് (ജിദ്ദ), സെക്രട്ടറി മാരായി ശിഹാബ് എന്‍.വി (മദീന) എന്നിവരെ തെരഞ്ഞെടുത്തു.

റിയാദില്‍ നിന്നു മുത്തു ഒറവമ്പുറം, ഷുക്കൂര്‍ കൊളപ്പറമ്പ, അക്ബര്‍ വെള്ളുവങ്ങാട്, ജിദ്ദയില്‍ നിന്നു മാനു പൊറ്റയില്‍, മുജീബ് കളത്തില്‍, ബാവ ചെമ്പ്രശ്ശേരി, അഷ്‌റഫ് വെള്ളുവങ്ങാട്, നവാസ് വെള്ളേങ്ങര (ദമ്മാം ), ചാരിറ്റി കണ്‍വീനര്‍ അബു സിദ്ധീഖ് (മക്ക), മീഡിയ കണ്‍വീനര്‍മാരായി സക്കീര്‍ അഞ്ചില്ലന്‍, ജൈസല്‍ ചെമ്പ്ര ശ്ശേരി എന്നിവരാണ്. പ്രവര്‍ത്തക സമിതി അംഗഇളായി ജിദ്ദയില്‍ നിന്ന് മുഹമ്മദ് ഒ പി, അന്‍ഷാദ് അലി, ഹസ്സൈനാര്‍ വള്ളിക്കാപറമ്പ്, അബ്ദുല്‍ കലാം ആസാദ്, നസീം നീലങ്ങോടാന്‍,റസാഖ് കളത്തില്‍ ബുര്‍ഹാന്‍ ചെമ്പ്രശ്ശേരി, ജൈസല്‍ ടിപി, മാനു ചെമ്പ്രശ്ശേരി, അഫീഫ് വിപി (റിയാദ്), നാസര്‍ അഞ്ചില്ലന്‍ (ദമ്മാം ),

ഫൈസല്‍ കെ (മക്ക), നാട്ടിലെ കോര്‍ഡിനേറ്റര്‍മാരായി കെഎം കൊടശ്ശേരി, കുഞ്ഞിപ്പ പാണ്ടിക്കാട്, സാദിക്ക്, മുസ്തഫ കളത്തില്‍ എന്നിവരെയും തിരഞ്ഞെടുത്തു. ഓണ്‍ലൈന്‍ മീറ്റിങ്ങിലാാണ് തെരഞ്ഞെടുപ്പ് നടന്നത്. സൗദി അറേബ്യയില്‍ പ്രവാസികളായ കോണ്‍ഗ്രസ് അനുഭാവികളായ പാണ്ടിക്കാട് നിവാസികളെ അംഗങ്ങളായി ചേര്‍ക്കും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് കഴിയുന്ന സഹായങ്ങള്‍ ചെയ്യും. പാണ്ടിക്കാട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുമായി സഹകരിച്ചു മുന്‍കാലങ്ങളില്‍ ചെയ്തപോലെ ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ തുടരാനും പുതിയ കമ്മിറ്റിതീരുമാനിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top