
റിയാദ്: എട്ട് വര്‍ഷമായി തുടരുന്ന യമന്‍ സംഘര്‍ഷത്തിന് ശാശ്വത പരിഹാരം കാണാന്‍ സൗദി-ഒമാന്‍ നയതന്ത്ര സംഘം. ഇതിന്റെ ഭാഗമായി നയതന്ത്ര പ്രതിനിധികള്‍ അടുത്ത ആഴ്ച യമന്‍ തലസ്ഥാനമായ സന്‍അയില്‍ പര്യടനം നടത്തും. ചൈനയുടെ മധ്യസ്ഥതയില്‍ ഇറാന്‍-സൗദി നയതന്ത്ര ബന്ധം പുനസ്ഥാപിക്കാന്‍ തീരുമാനിച്ചിരുന്നു. അതിന് പിന്നാലെയാണ് ഒമാന്റെ നേതൃത്വത്തില്‍ യമന്‍ സംഘര്‍ഷം പരിഹരിക്കാനുളള ശ്രമം. ഇതോടെ ഗള്‍ഫ് മേഖല കൂടുതല്‍ ശാന്തമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഇറാന്‍ പിന്തുണക്കുന്ന ഹൂതികള്‍ യമന്‍ കേന്ദ്രീകരിച്ച് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് ഭീഷണി സൃഷ്ടിച്ചിരുന്നു. ഇതോടെയാണ് ം ഹൂതികളും അറബ് സഖ്യ സേനയും യുദ്ധം തുടങ്ങിയത്. ഇരുവരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ശാശ്വത സമാധാനം സ്ഥാപിക്കാനാണ് ശ്രമം. ഈദുല്‍ ഫിത്വര്‍ ആഘോഷങ്ങള്‍ക്കു മുമ്പ് ഇതുസംബന്ധിച്ച കരാര്‍ യാഥാര്‍ഥ്യമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

യമന്‍ തുറമുഖങ്ങളും എയര്‍പോര്‍ക്കും തുറക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം വിതരണം ചെയ്യും. യമനില്‍ എല്ലാ വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യമുളള സര്‍ക്കാര്‍ രൂപീകരിക്കും. ഇത്തരം വിഷയങ്ങളില്‍ പ്രായോഗിക നടപടി സ്വീകരിക്കുന്നതിനാണ് ഒമാന്‍-സൗദി സംഘത്തിന്റെ സന്ദര്‍ശനം.
യമന്‍ പ്രതിസന്ധി പരിഹരിക്കുന്നതിന് സമഗ്ര സമാധാന പദ്ധതി യുഎന്‍ തയ്യാറാക്കിവരുകയാണ്. ശാശ്വത സമാധാനത്തിന് സര്‍ക്കാര്‍ ഒരുക്കമാണെന്ന് യമന്‍ പ്രസിഡന്റ് ഡോ.റഷാദ് അല്‍ അലീമി നേരത്തെ വ്യക്തമാക്കിയിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
