‘റിംഫ്’ അത്താഴ സംഗമം

റിയാദ്: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മ റിയാദ് ഇന്ത്യന്‍ മീഡിയാ ഫോറം അത്താഴ വിരുന്ന് സംഘടിപ്പിച്ചു. ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന സംഗമം രക്ഷാധികാരി അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

മനസ്സു ശുദ്ധീകരിക്കാനും മനുഷ്യ മനസ്സിനെ കൂടുതല്‍ അടുപ്പിക്കാനും പരിശീലനം നല്‍കുന്ന മാസമാണ് വിശുദ്ധ റമദാനെന്ന് അഷ്‌റഫ് വേങ്ങാട്ട് പറഞ്ഞു. ആത്മീയ ചൈതന്യം നേടുന്നതോടൊപ്പം സ്‌നേഹത്തോടെ മറ്റുളളവരെ ചേര്‍ത്തുപിടിക്കാന്‍ റമദാന്‍ സംഗമങ്ങള്‍ക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

മീഡിയാ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അധ്യക്ഷത വഹിച്ചു. മൂന്ന് പതിറ്റാണ്ട് സൗദിയില്‍ പ്രവാസിയായിരുന്ന മോട്ടോ ഫോം സ്ഥാപകനും ചെയര്‍മാനുമായ മാത്യൂ ജോസഫ് മുഖ്യാഥിതിയായിരുന്നു. പ്രവാസം മതിയാക്കി കേരളത്തിലെത്തുന്നവര്‍ക്ക് നിക്ഷേപത്തിനുളള സാഹചര്യം ഇപ്പോഴും സ്വപ്നം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. കമ്പനി സ്ഥാപിക്കുന്നതിന് പ്രാരംഭ പ്രവര്‍ത്തനം നടക്കുന്നതിനിടെ 2.75 ലക്ഷം രൂപ പല പാര്‍ട്ടികള്‍ക്കായി സംഭാവന നല്‍കേണ്ടി വന്നു. ഗത്യന്തരമില്ലാതെ തമിഴ്‌നാട്ടിലെ സേലത്തേക്ക്‌ കമ്പനി മാറ്റി സ്ഥാപിക്കേണ്ടിവന്ന ദുരവസ്ഥ അദ്ദേഹം പങ്കുവെച്ചു.

ഷിബു ഉസ്മാന്, ജയന്‍ കൊടുങ്ങല്ലൂര്‍, കനകലാല്‍, സത്താര്‍ കായംകുളം എന്നിവര്‍ പ്രസംഗിച്ചു. ഷെഫീഖ് കിനാലൂര്, നാദിര്ഷ റഹ്മാന്, മുജീബ് താഴത്തതില്,ബാബു എന്നിവര് പരിപാടികള്ക്ക് നേത്യത്വം നല്കി. നൗഫല് പാലക്കാടന്‍ സ്വാഗതവും ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു.

Leave a Reply