
റിയാദ്: സൗഹൃദത്തിന്റെ കരങ്ങള്‍ ചേര്‍ത്തുപിടിച്ച് ഇഫ്താര്‍ പുണ്യം നുകരാന്‍ പ്രാര്‍ഥനയോടെ ഒഴുകിയെത്തിയത് ആയിരങ്ങള്‍. കെഎംസിസി റിയാദ് സെന്‍ട്രല്‍ കമ്മറ്റി ഒരുക്കിയ ജനകീയ ഇഫ്താര്‍ വിരുന്നിലാണ് അവിസ്മരണീയ കാഴ്ചക്ക് സാക്ഷിയായത്. നാലായിരത്തിലധികം ആളുകളാണ് അസീസിയ ട്രയിന്‍ മാള്‍ നെസ്‌റ്റോ ഹൈപ്പര്‍മാര്‍ക്കറ്റ് അങ്കണത്തില്‍ തടിച്ചുകൂടിയത്. മാളിന്റെ താഴെ നിലയില്‍ എണ്ണൂറിലധികം സ്ത്രീകളും ഇഫ്താറിന്റെ ഭാഗമായി. മികച്ച സംഘാടനവും വിഭവ സമൃദ്ധമായ ഭക്ഷണവും പരിപാടിയുടെ മാറ്റ് കൂട്ടി.

സംഗമത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. അബ്ദുസമദ് പൂക്കോട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. സാമൂഹ്യ, ജീവ കാരുണ്യ രംഗത്ത് റിയാദ് കെഎംസിസി ചെയ്യുന്ന സേവനങ്ങളെ മുക്തകണ്ഠം പ്രശംസിച്ച അദ്ദേഹം നോമ്പ് കാലത്തും വിശ്രമമില്ലാതെ പണിയെടുക്കുന്ന പ്രവര്‍ത്തകര്‍ മാതൃകയാണെന്ന് ചൂണ്ടിക്കാട്ടി. സെന്‍ട്രല്‍ കമ്മിറ്റിയുടെ സുരക്ഷാ പദ്ധതിയും ഏകീകൃത സി എച്ച് സെന്റര്‍ ഫണ്ട് സമാഹരണവും വേറിട്ടതാണ്. കോവിഡ് കാലത്ത് റിയാദില്‍ നടന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ തുല്യതയില്ലാത്തതായിരുന്നു. കര്‍മ്മരംഗത്ത് സജീവമായ പ്രവര്‍ത്തകരാണ് കെഎംസിസിയുടെ മുതല്‍ കൂട്ടെന്നും അദ്ദേഹം പറഞ്ഞു. സൗദി നാഷണല്‍ കമ്മിറ്റി വര്‍ക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

ജിദ്ദ കെഎംസിസി സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി അബൂബക്കര്‍ അരിമ്പ്ര, വേങ്ങര മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി അലി അക്ബര്‍, സുരക്ഷാ പദ്ധതി ചെയര്‍മാന്‍ അഷ്‌റഫ് തങ്ങള്‍ ചെട്ടിപ്പടി, ഇന്ത്യന്‍ എംബസ്സി പ്രതിനിധി പുഷ്പരാജ്, റിയാദ് മീഡിയ ഫോറം പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി, ഉസ്മാന്‍ അലി പാലത്തിങ്ങല്‍ വിവിധ സംഘടനാ പ്രതിനിധികളായ ഷാഫി ദാരിമി, സുള്‍ഫിക്കര്‍ അലി, എന്‍ സി മുഹമ്മദ്, അലവിക്കുട്ടി ഒളവട്ടൂര്‍, ഡോ. അബ്ദുല്‍ അസീസ്, ബഷീര്‍ ചേലേമ്പ്ര, റഹീം മാഹി, വി കെ കെ അബ്ബാസ്, വിജയന്‍ നെയ്യാറ്റിന്‍കര, നാസര്‍ കല്ലറ, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളായ കബീര്‍ വൈലത്തൂര്‍, മുജീബ് ഉപ്പട, അബ്ദുറഹ്മാന്‍ ഫറോക്ക്, കെ ടി അബൂബക്കര്‍, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അബ്ദുസലാം തൃക്കരിപ്പൂര്‍, സിദ്ധീഖ് തുവ്വൂര്‍, അബ്ദുല്‍ മജീദ് കാളമ്പാടി, ബാവ താനൂര്‍, റസാഖ് വളക്കൈ, അലി വയനാട്, സഫീര്‍ തിരൂര്‍, നൗഷാദ് ചാക്കീരി, മാമുക്കോയ ഒറ്റപ്പാലം എന്നിവര്‍ സന്നിഹിതരായിരുന്നു.

അവധിക്കാലമായതിനാല്‍ നാട്ടില്‍ നിന്ന് സന്ദര്‍ശക വിസയിലെത്തിയ നിരവധി കുടുംബങ്ങളും ഇഫ്താറില്‍ പങ്കെടുത്തു. വനിതാ കെഎംസിസിയുടെ നേതൃത്വത്തില്‍ രുചികരമായ വിഭവങ്ങള്‍ ഒരുക്കി. പ്രസിഡന്റ് റഹ്മത്ത് അഷ്‌റഫ്, ജനറല്‍ സെക്രട്ടറി ജസീല മൂസ, ട്രഷറര്‍ ഹസ്ബിന നാസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ചിട്ടയായ പ്രവര്‍ത്തങ്ങളാണ് നടത്തിയത്. ക്യാപ്റ്റന്‍ അഷ്‌റഫ് മേപ്പീരിയുടെ നേതൃത്വത്തിലുള്ള വോളന്റീയര്‍ വിഭാഗവും സജീവമായിരുന്നു. ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍ സ്വാഗതവും ട്രഷറര്‍ യു പി മുസ്തഫ നന്ദിയും പറഞ്ഞു. ഹാഷിഫ് ചെറുവണ്ണൂര്‍ ഖിറാഅത്ത് നടത്തി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.