‘ഇവ’ റിയാദ് ഇഫ്താര്‍ സംഗമം

റിയാദ്: ആലപ്പുഴ കൂട്ടായ്മ ഈസ്റ്റ് വെനീസ് അസോസിയേഷന്‍ ‘ഇവാ’ റിയാദ് ഇഫ്താര്‍ വിരുന്ന് ഒരുക്കി. മലസിലെ അല്‍മാസ്സ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന പരിപാിെയില്‍ പ്രസിഡന്റ് ശരത് സ്വാമിനാഥന്‍ അധ്യക്ഷത വഹിച്ചു.

തനിമ റിയാദ് പ്രതിനിധി റഹ്മത്ത് തുരത്തിയാടു റമദാന്‍ സന്ദേശം നല്‍കി. ദൈവീകമായ വിശ്വാസത്തിലൂടെ പരസ്പരസ്‌നേഹവും സാഹോദര്യവും ഊട്ടിയുറപ്പിക്കാന്‍ വിശുദ്ധ റമാനില്‍ കഴിയട്ടെ എന്ന് അദ്ദേഹം ഉല്‍ ബോധിപ്പിച്ചു

വിവിധ സംഘടനാ പ്രതിനിധികളായ സുഗതന്‍ നൂറനാട്, സുധീര്‍ കുമ്മിള്‍, നൗഷാദ് കറ്റാനം, ജയന്‍ കൊടുങ്ങല്ലൂര്‍, റഫീഖ് വെട്ടിയാര്‍ എന്നിവര്‍ അതിഥികളായിരുന്നു. രക്ഷധികാരികളായ നിസാര്‍ അഹമ്മദ്, ജലീല്‍ ആലപ്പുഴ, ഹാഷിം ആലപ്പുഴ, വി ജെ നസ്‌റുദ്ദീന്‍, ട്രഷറര്‍ ബദര്‍ കാസിം, ജോയിന്റ് സെക്രട്ടറി നിസാര്‍ മുസ്തഫ, വൈസ് പ്രസിഡന്റ് സുദര്‍ശന കുമാര്‍,

ചാരിറ്റി കണ്‍വീനര്‍ സിജു പീറ്റര്‍, വനിതാ വിംഗ് പ്രസിഡന്റ് ധന്യ ശരത്, വനിതാ വിംഗ് സെക്രട്ടറി നൗമിതാ ബദര്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ഷാജി പുന്നപ്ര, നിസാര്‍ കോലത്ത്, ടി എന്‍ ആര്‍ നായര്‍, ജലീല്‍ പുന്നപ്ര, ഫാരിസ് സൈഫ്, ആസിഫ് ഇഖ്ബാല്‍, താഹിര്‍ കാക്കാഴം, നാസര്‍ കുരിയന്‍, ഷാജഹാന്‍ ആലപ്പുഴ, നൈസി സജാദ്, സീന നിസാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി മുഹമ്മദ് മൂസ സ്വാഗതവും വൈസ് പ്രസിഡന്റ് സജാദ് സലിം നന്ദിയും പറഞ്ഞു.

Leave a Reply