
റിയാദ്: വനിതാ സൈനികരുടെ കരുത്തു വര്‍ദ്ധിപ്പിച്ച് സൗദി അറേബ്യ. 360 സൈനികരാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. വനിതാ ബറ്റാലിയന്‍ തുടങ്ങിയതയിനു ശേഷമുള്ള ഏഴാമത്തെ ബാച്ചാണ് റിയാദിലെ വിമന്‍സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ബിരുദവും പ്രായോഗിക പരിശീലനവും പൂര്‍ത്തിയാക്കി പട്ടാളത്തിന്റെ ഭാഗമായത്.

ബിരുദദാന ചടങ്ങില്‍ പബ്ലിക് സെക്യൂരിറ്റി ഡയറക്ടര്‍ ജനറല്‍ ലെഫ്റ്റനന്റ് ജനറല്‍ മുഹമ്മദ് അല്‍ ബസാമി സല്യൂട്ട് സ്വീകരിച്ചു. ആഭ്യന്തരമന്ത്രി അമീര്‍ അബ്ദുല്‍ അസീസ് ബിന്‍ സൗദ് ബിന്‍ നായിഫ് ബിന്‍ അബ്ദുല്‍ അസീസ് ആണ് ഇന്‍സ്റ്റിറ്റിയൂട്ടിെന്റ രക്ഷാധികാരി. 2019ലാണ് സൈന്യത്തിലേക്ക് വനിതാ റിക്രൂട്ട്‌മെന്റ് ആരംഭിച്ചത്.

കസ്റ്റംസ്, പാസ്‌പോര്‍ട്ട് ഡയറക്ടറേറ്റ്, ട്രാഫിക് തുടങ്ങി യൂനിഫോം ആവശ്യമുളള വിവിധ സേനാ വിഭാഗങ്ങളില്‍ വനിതാ സൈനികര്‍ രാജ്യത്ത് സജീവമാണ്.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.