Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

വയനാട്ടില്‍ നടന്നത് ഫോട്ടോ ഷൂട്ട് മാത്രം; കേന്ദ്രം ഒന്നും നല്‍കിയില്ല: ടി സിദ്ദീഖ് എംഎല്‍എ

റിയാദ്: പ്രധാനമന്ത്രി മോദി വയനാട്ടില്‍ ഫോട്ടോ ഷൂട്ടു നടത്തിയതല്ലാതെ ദുരിത ബാധിതര്‍ക്കു കേന്ദ്ര സര്‍ക്കാരില്‍നിന്നു ഒന്നും ലഭിച്ചില്ലെന്ന് അഡ. ടി സിദ്ദീഖ് എംഎല്‍എം. വയനാടിനെ അവഹോളിക്കാനായാണ് കേന്ദ്ര മന്ത്രിമാര്‍ ശ്രമിച്ചത്. 25 കിലോമീറ്റര്‍ ദൂരമുള്ള ചാലിയാര്‍ പുഴയില്‍ നിന്നാണ് മനുഷ്യ കബന്ധങ്ങള്‍ ഒഴുകിയെത്തിയത്. ഇനിയും അവിടെ 32 മഷ്യരെ കണ്ടെത്താന്‍ ബാക്കിയുണ്ട്. വയനാട് ചൂരല്‍മലയില്‍ ഉരുള്‍പൊട്ടലില്‍ കാണാതായ മനുഷ്യര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ പ്രധാനമന്ത്രിയുടെ വയനാട് സന്ദര്‍ശനത്തിന് തലേദിവസം അവസാനിപ്പിച്ചു. അവര്‍ മരിച്ചതായി ഡിക്ലയര്‍ ചെയ്യാനുള്ള നടപടികളിലേക്ക് കടന്നിരിക്കുകയാണ്.

എന്നാല്‍ കേന്ദ്രത്തിന്റെ അവഗണനയ്ക്ക് പുറമെ സംസ്ഥാന ഭരണകൂടവും സഹായം ചെയ്യാന്‍ അമാന്തം കാണിക്കുകയാണ്. ഈ അവസരത്തിലാണ് റിയാദ് ഒഐസിസി സഹപ്രവര്‍ത്തകര്‍ ബിരിയാണി ചലഞ്ച് വഴി ഫണ്ട് ശേഖരിച്ച് രണ്ട് വീടുകളുടെ നിര്‍മ്മാണത്തിനായ മുഴവന്‍ തുകയും കണ്ടെത്തി കെപിസിസിക്ക് കൈമാറിയത്. ഇതു സന്തോഷം പകരുന്ന കാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

മലാസിലെ ഡ്യൂണ്‍സ് ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടന്ന ‘കോണ്‍ഗ്രസിന്റെ മതേതര മാതൃക കോമ’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ചു. കെഎംസിസി റിയാദ് പ്രസിഡന്റ് സിപി മുസ്തഫ, കേളി സെക്രട്ടറി സുരേഷ് കണ്ണപുരം, ഒഐസിസി ഗ്ലോബല്‍ ട്രഷറര്‍ മജീദ് ചിങ്ങോലി, നാഷണല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷാജി സോന, ഒഐസിസി വര്‍ക്കിംഗ് പ്രസിഡന്റ് നവാസ് വെള്ളിമാട്കുന്ന്, ഒഐസിസി സീനിയര്‍ വൈസ് പ്രസിഡന്റ് സലീം കളക്കര, പ്രിയദര്‍ശിനി സൗദി കോര്‍ഡിനേറ്റര്‍ നൗഫല്‍ പാലക്കാടന്‍, ഒഐസിസി റിയാദ് വനിത വേദി അധ്യക്ഷ മൃദുല വിനീഷ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റ് രഘുനാഥ് പറശ്ശിനിക്കടവ് ആമുഖ പ്രഭാഷണം നിര്‍വ്വഹിച്ചു. സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ഫെസല്‍ ബാഹസ്സന്‍ സ്വാഗതവും ആക്റ്റിംഗ് ട്രഷറര്‍ അബ്ദുല്‍ കരീം കൊടുവള്ളി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top