Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

ലക്കില്ലാത്ത ലഹരി; ജാഗ്രത വേണം

റിയാദ്: ലഹരി പഥാര്‍ത്ഥങ്ങള്‍ സുലഭമായതോടെ കുട്ടികള്‍ പഠിക്കുന്ന പരിസര പ്രദേശങ്ങളില്‍ രക്ഷിതാക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെഎംസിസി സെന്‍ട്രല്‍ കമ്മറ്റി ജന. സെക്രട്ടറി ഷുഹൈബ് പനങ്ങാങ്ങര. തിരിച്ചറിയാന്‍ കഴിയാത്ത ലഹരി പദാര്‍ത്ഥങ്ങള്‍ വിരല്‍ തുമ്പില്‍ ലഭ്യമാണ്. ഇതിനെതിരെ ശരിയായ മാര്‍ഗ നിര്‍ദേശങ്ങള്‍ രക്ഷിതാങ്കളില്‍ നിന്നുണ്ടാവണം. കുട്ടികള്‍ നേരിടാന്‍ സാധ്യതയുളള അപകടങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ ഉചിതമായ നടപടി യഥാസമയങ്ങളില്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ബത്ഹയിലെ നൂര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘പരിരക്ഷ-2025’ ക്യാമ്പയിന്റെ ഭാഗമായി നടന്ന ആരോഗ്യ സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. ചടങ്ങില്‍ റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിംഗ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക് അദ്ധ്യക്ഷത വഹിച്ചു,

സെമിനാറില്‍ ഇസ്മ മെഡിക്കല്‍ സെന്റര്‍ ജനറല്‍ ഫിസിഷ്യന്‍ ഡോ. സുമി തങ്കച്ചന്‍ ‘പ്രവാസി ജീവിതത്തിലെ ആരോഗ്യ വെല്ലുവിളികളും പരിഹാരങ്ങളും’ എന്ന വിഷയം അവതരിപ്പിച്ചു. ലൈഫ് കോച്ച് സുഷമ ഷാന്‍ ‘ലഹരി ചുഴിയില്‍ അടി തെറ്റുന്ന പ്രവാസം’ എന്ന വിഷയവും ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഫാത്തിമ റൈഹാന്‍ ‘പ്രവാസികളിലെ മാനസിക സമ്മര്‍ദ്ദ’വും അവതരിപ്പിച്ചു. മെഡിക്കല്‍ ക്യാമ്പിനു ഇസ്മ മെഡിക്കല്‍ സെന്ററിലെ ജാഫര്‍ പനങ്ങാങ്ങര,താരാ ഫിപിപ്പ്, വിദ്യ മോള്‍, അനഘ എന്നിവര്‍ നേതൃത്വം നല്‍കി

സൗദി കെഎംസിസി നാഷണല്‍ കമ്മിറ്റി സെക്രട്ടേറിയേറ്റ് അംഗങ്ങളായ കെ കെ കോയാമു ഹാജി, മുഹമ്മദ് വേങ്ങര, ഇന്ത്യന്‍ എംബസി വെല്‍ഫയര്‍ വിഭാഗം ഉദ്യോഗസ്ഥന്‍ യുസുഫ് കാക്കഞ്ചേരി, ജില്ലാ കെഎംസിസി ജനറല്‍ സെക്രട്ടറി സഫീര്‍ തിരൂര്‍, ഇസ്മ മെഡിക്കല്‍ സെന്റര്‍ മാനേജര്‍ ഫാഹിദ് സി കെ എന്നിവര്‍ പ്രസംഗിച്ചു

ഇസ്മായില്‍ പടിക്കല്‍, ഇസ്ഹാഖ് താനൂര്‍, ജാഫര്‍ വീമ്പൂര്‍ ഹാഷിം തോട്ടത്തില്‍, ഉമ്മര്‍ അമാനത്ത്, അനസ് പെരുവള്ളൂര്‍, നാസര്‍ കുറുവ, റസാക്ക് പൊന്നാനി എന്നിവര്‍ നേദൃത്വം നല്‍കി. വെല്‍ഫെയര്‍ വിംഗ് ജനറല്‍ കണ്‍വീനര്‍ റിയാസ് തിരൂര്‍ ക്കാട് സ്വാഗതവും ഇസ്ഹാഖ് താനൂര്‍ നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top