
തിരുവനന്തപുരം: സൗദി ആരോഗ്യ മന്ത്രാലയം സ്റ്റാഫ് നഴ്‌സ് തസ്തികയിലേയ്ക്ക് കേരള പ്രവാസി വകുപ്പിന്റെ നോഡഫ ഏജന്‍സി നോര്‍ക്ക റൂട്ട്‌സ് വഴി റിക്രൂട്ട്‌മെന്റ് നടക്കുന്നു. ഐസിയു (ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്) സ്‌പെഷ്യാലിറ്റിയില്‍ യോഗ്യരായ വനിതകള്‍ക്കാണ് അവസരം.

നഴ്‌സിങില്‍ ബിഎസ്സി, പോസ്റ്റ് ബിഎസ്സി ബിരുദവും സ്‌പെഷ്യാലിറ്റികളില്‍ ചുരുങ്ങിയത് രണ്ടു വര്‍ഷം പ്രവൃത്തിപരിചയവും ആവശ്യമാണ്. സൗദി കമ്മീഷന്‍ ഫോര്‍ ഹെല്‍ത്ത് സ്‌പെഷ്യലിറ്റീസില്‍ രജിസ്‌ട്രേഷന്‍, എച്ച്ആര്‍ഡി അറ്റസ്‌റ്റേഷന്‍, ഡാറ്റാഫ്‌ളോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.

സിവി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തിപരിചയം, പാസ്സ്‌പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org വെബ്‌സൈറ്റു വഴി 2025 ഫെബ്രുവരി 15നകം അപേക്ഷിക്കണം. ഫബ്രുവരി 23 മുതല്‍ 26 വരെ കൊച്ചിയില്‍ അഭയമുഖം നടക്കും.

പാസ്‌പോര്‍ട്ടിന് ചുരുങ്ങിയത് ആറുമാസം കാലാവധി ഉണ്ടായിരിക്കണം, അഭിമുഖത്തിന് പാസ്സ്‌പോര്‍ട്ട് ഹാജരാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്‌സ് ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ഫ്രീ നമ്പറുകളില്‍ 18004253939 (ഇന്ത്യയില്‍ നിന്നും) +91 8802012345 (വിദേശത്ത് നിന്നുംമിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടണമെന്നും അധികൃതര്‍ അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.