
റിയാദ്: മലയാളി പ്രാദേശിക കൂട്ടായ്മകളുടെ പൊതുവേദി ‘ഫോര്‍ക’ എംബസി വെല്‍ഫെയര്‍ ഓഫീസര്‍ യൂസഫ് കാക്കഞ്ചേരിക്ക് യാത്രയപ്പു നല്‍കി. പ്രവാസി ഭാരതീയ സമ്മാന്‍ നേടിയ ഡോ. സെയ്ദ് അന്‍വര്‍ ഖുര്‍ഷിദിനെ ആദരിക്കുകയും ചെയ്തു. മലാസ് അല്‍മാസ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ചെയര്‍മാന്‍ റഹ്മാന്‍ മുനമ്പത്ത് അധ്യക്ഷത വഹിച്ചു.

ഫോര്‍ക രക്ഷാധികരിയും ഫഌരിയ ഗ്രൂപ്പ് എം ഡിയുമായ ടി.എം. അഹമ്മദ് കോയ ഉദ്ഘാടനം ചെയ്തു. അറബ്‌കോ രാമചന്ദ്രന്‍, ഷിഹാബ് കൊട്ടുകാട്, ഷഹനാസ് അബ്ദുല്‍ ജലീല്‍, മൈമൂന അബ്ബാസ്, അയൂബ് ഖാന്‍ വിഴിഞ്ഞം, പുഷ്പരാജ് ഡോ. ജയചന്ദ്രന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, ഇബ്രാഹിം സുബ്ഹാന്‍, ലത്തീഫ് തെച്ചി, റാഫി പാങ്ങോട്, നൗഷാദ് ആലുവ, ഗഫൂര്‍ കൊയിലാണ്ടി, ഷംനാദ് കരുനാഗപ്പള്ളി, ഷിബു ഉസ്മാന്‍, അബ്ദുല്‍ ഗഫൂര്‍, ബാലു കുട്ടന്‍, ജലീല്‍ തിരൂര്‍ സൈഫ് കൂട്ടുങ്ങല്‍, സൈദ് മീഞ്ചന്ത, കരീം പെരുമ്പാവൂര്‍ എന്നിവര്‍ പ്രസംഗിച്ചു.

ഫോര്‍ക അംഗങ്ങള്‍ക്കുള്ള ഐഡന്റിറ്റി കാര്‍ഡ് വിതരണോദ്ഘാടനം ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍ പേഴ്‌സണ്‍ ഷഹനാസ് അബ്ദുല്ലത്തീഫ് നിര്‍വ്വഹിച്ചു. ഫോര്‍ക സ്ഥാപക ചെയര്‍മാന്‍ നാസര്‍ കാരന്തൂരിന് വേണ്ടി എന്‍ജിനിയര്‍ പി.സി.അബ്ദുല്‍ മജീദും ഉപദേശക സമിതി അംഗം സൈഫ് കായംകുളവും ഐഡി കാര്‍ഡുകള്‍ ഏറ്റുവാങ്ങി. ഫോര്‍ക ഭരണസമിതി അംഗങ്ങളെ പൊന്നാട അണിഞ്ഞ് ആദരിച്ചു.

അംഗസംഘടനകളായ മാസ് റിയാദ്, കൃപ കായംകുളം, കൊച്ചി കൂട്ടായ്മ, പെരുമ്പാവൂര്‍ അസോസിയേഷന്‍, മൈത്രി കരുനാഗപ്പള്ളി, റിമാല്‍ മലപ്പുറം, വടകര എന്‍ ആര്‍ ഐ, എഫ്.ഓ.സി കാലിക്കറ്റ്, ഇവ ആലപ്പുഴ, ഒരുമ കോഴിക്കോട്, കിയ കൊടുങ്ങല്ലൂര്‍, കൊട്ടാരക്കര പ്രവാസി അസോസിയേഷന്‍, കൊയിലാണ്ടി നാട്ടുകൂട്ടം, നന്മ കരുനാഗപ്പള്ളി, എം.ഡി.എഫ് റിയാദ്, വാവ വണ്ടൂര്‍, റീക്കോ എടത്തനാട്ടുകര, താമരക്കുളം കൂട്ടായ്മ, റീക്കോ റിയാദ്, പൊന്നാനി വെല്‍ഫെയര്‍ അസോസിയേഷന്‍, ഇലപ്പിക്കുളം ജമാഅത്ത്, കൂട്ടിക്കല്‍ പ്രവാസി അസോസിയേഷന്‍, വലപ്പാട് പ്രവാസി അസോസിയേഷന്‍, നമ്മള്‍ ചാവക്കാട്, റാന്നി റിയാദ്, പത്തനംതിട്ട റിയാദ് എന്നീ സംഘടനകളുടെ ഭാരവാഹികള്‍ വിശിഷ്ട്ട വ്യക്തികളെ പൊന്നാട അണിഞ്ഞു ആദരിച്ചു.

മറുപടി പ്രസംഗത്തില്‍ യൂസഫ് കാക്കഞ്ചേരി ഇന്ത്യന്‍ സമൂഹത്തില്‍ വളര്‍ന്നുവരുന്ന ലഹരി ഉപയോഗത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. പ്രവാസം അവസാനിപ്പിച്ചാലും പ്രവാസികളുടെ ഏതു പ്രശനത്തിലും എന്ത് സഹായവും നല്‍കാന്‍ തയ്യാര്‍ ആണെന്നും നിയമ പഠനം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്നതായും അദ്ദഹം പറഞ്ഞു. സ്‌നേഹാദരങ്ങള്‍ക്ക് അദ്ദേഹം നന്ദി പറഞ്ഞു. പ്രവാസി ഭാരതീയ സമ്മാന്‍ ജേതാവ് ഡോ. സെയ്ദ് ഖുര്‍ഷിദ് മലയാളി സമൂഹത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തെ പ്രശംസിച്ചു. എന്ത് സഹായത്തിനും കൂടെയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പ്രെഡിന്‍ അലക്‌സ് ആമുഖ പ്രഭാഷണം നിര്‍യഹിച്ചു. ജനറല്‍ കണ്‍വീനര്‍ ഉമ്മര്‍ മുക്കം സ്വാഗതവും ഖജാന്‍ജി ജിബിന്‍ സമദ് നന്ദിയും പറഞ്ഞു.

റിയാദിലെ കലാകാരന്മാര്‍ അവതരിപ്പിച്ച ഗാനസന്ധ്യയും നൃത്തനൃത്യങ്ങളും അരങ്ങേറി. പ്രോഗ്രാം കണ്‍വീനര്‍ ഷാഹിന്‍ കോഴിക്കോട്, മീഡിയ കണ്‍വീനര്‍ സലീം പള്ളിയില്‍, അഷ്‌റഫ് ചീയംവേലില്‍, ഷാജി കെ. ബി, അഖിനാസ് കരുനാഗപ്പള്ളി, ഷാജി മഠത്തില്‍, മജീദ് മൈത്രി, അഷ്‌റഫ് ബാലുശ്ശേരി, കബീര്‍ നല്ലളം, ജബ്ബാര്‍ കെ.പി, മുസ്തഫ റീക്കോ, പി.എസ്. നിസാര്‍, മുഹമ്മദ് ഖാന്‍ റാന്നി, അബ്ദുല്‍ ഖാദര്‍ എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.