
റിയാദ്: ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) റിയാദ് സെന്‍ട്രല്‍ കമ്മറ്റി മെമ്പര്‍ഷിപ് കാമ്പയിന് തുടക്കം. സാമൂഹിക, സാംസ്‌കാരിക, ജീവകാരുണ്യ രംഗത്ത് പ്രവാസികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുളളവര്‍ക്കാണ് അംഗത്വം. ജാതി, മത, രാഷ്ട്രീയ ഭേദമന്യേ സന്നദ്ധ സേവനം ആഗ്രഹിക്കുന്നവര്‍ അംഗത്വം എടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കാമ്പയിന്‍ മാര്‍ച്ച് 30 തുടരും.

മെമ്പര്‍ഷിപ്പ് കാമ്പയിന്‍ ഉദ്ഘടനം മീഡിയാ ഫോറം ജന. സെക്രട്ടറി ഷംനാദ് കരുനാഗപ്പള്ളി കിംഗ് ഫഹദ് ഹോസ്പിറ്റല്‍ സ്റ്റാഫ് ശ്രുതി മനു മഞ്ചിത്തിന് നല്‍കി നിര്‍വഹിച്ചു. ജിഎംഎഫ് ബാര്‍ബിക്യൂ നൈറ്റിന്റെ ഭാഗമായി നടന്ന സാംസ്‌ക്കാരിക സമ്മേളത്തില്‍ സെന്‍ട്രല്‍ കമ്മറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍ അദ്ധ്യക്ഷത വഹിച്ചു. ചെയര്‍മാന്‍ റാഫി പാങ്ങോട് ഉദ്ഘാടനം ചെയ്തു. നാഷണല്‍ കമ്മറ്റി പ്രസിഡന്റ് അബ്ദുള്‍ അസീസ് പവിത്ര മുഖ്യ പ്രഭാഷണം നടത്തി.

ഫോര്‍ക്കാ ചെയര്‍മാന്റഹ്മാന്‍ മുനമ്പത്ത്, ഷംനാദ് കരുനാഗപ്പള്ളി, നൂറുദ്ദീന്‍ സാഹിബ്, ഷാരോണ്‍ ഷെരീഫ്, റെഷീദ് ചിലങ്ക, അഷറഫ് ചേലാമ്പ്ര, ജി.സി.സി.മീഡിയ കോര്‍ഡിനേറ്റര്‍ ജയന്‍ കൊടുങ്ങല്ലൂര്‍, നവാസ് കണ്ണൂര്‍, സാദിക് മൈത്രി, നൗഷാദ് സിറ്റി ഫഌവര്‍, നിഷാദ് ഈസ, നസീര്‍ കുന്നില്‍, സജീര്‍, റിയാസ് പാലക്കാട്, തങ്കച്ചന്‍ വര്‍ഗീസ്, നഹാസ് പാനൂര്‍, ഷാനവാസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.

ജനറല്‍ സെക്രട്ടറി ടോം ചാമക്കാല സ്വാഗതവും ട്രഷറര്‍ ഷാജഹാന്‍ പാണ്ട നന്ദിയും പറഞ്ഞു. ഗസല്‍ രാവില്‍ തങ്കച്ചന്‍ വര്‍ഗീസ്, നൗഫല്‍ കോട്ടയം, ഷിജു കോട്ടാങ്ങള്‍, ശ്രുതി, നൗഫല്‍ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ചിലങ്ക ടീമിന്റെ സംഗീത വിരുന്ന്, അഞ്ജലിയും സംഘവും അവതരിപ്പിച്ച നത്ത നൃത്യങ്ങള്‍ എന്നിവയും അരങ്ങേറി. പരിപാടികള്‍ക്ക് മുന്ന അയ്യൂബ്, നിസ്സാം ഇക്ബാല്‍, അഷ്‌ക്കര്‍ അന്‍സാരി എന്നിവര്‍ നേതൃത്വം നല്‍കി.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.