
റിയാദ്: വിമാന യാത്ര സമ്മാനിക്കുന്ന ദുരിതം വിവരിച്ച് അഡ്വ. ടി ടിദ്ദീഖ് എംഎല്‍എ. റിയാദ് ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി 14-ാം വാര്‍ഷികത്തില്‍ പങ്കെടുക്കാന്‍ കോഴിക്കോട് എയര്‍പോര്‍ട്ടിലെത്തിയെങ്കിലും അവസാന നിമിഷം വിമാനത്തയിന്റെ സമയം മാറ്റി. ഇതു സമയ നഷ്ടം മാത്രമല്ല, കടുത്ത മാനസിക സമ്മദ്ദമാണ് താന്‍ ഉള്‍പ്പെടെയുളള യാത്രക്കാര്‍ക്ക് അനുഭവിക്കേണ്ടി വന്നതെന്ന് അദ്ദേഹം പറഞ്ഞു.

30 ന് രാത്രി 8ന് പുറപ്പെടേണ്ട എയര്‍ഇന്ത്യാ എക്‌സ്പ്രസ് വിമാനം അടുത്ത ദിവസം രാവിലെ പുറപ്പെടും എന്നായിരുന്നു അറിയിപ്പ്. യാത്രക്കായി സ്ത്രീകളും കുഞ്ഞുങ്ങളടക്കം 146യാത്രക്കാരാണ് ദുരിതത്തിലായത്. ഇത്തരം സംഭവങ്ങള്‍ പ്രവാസികള്‍ക്ക് പുതുമയല്ല. എങ്കിലും ഇതൊരു മഹാ ദുരന്തമാണ്. മാത്രമല്ല, ആഘോഷവേളകളില്‍ വിമാന കമ്പനികള്‍ ടിക്കറ്റു നിരക്കു വര്‍ധിപ്പിച്ചു കൊള്ളയടിക്കുന്ന സംഭവങ്ങള്‍ക്കെതിരെ പ്രവാസികളുടെ പ്രതിഷേധങ്ങള്‍ക്ക് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് എന്നത് വസ്തുതയാണെന്നും ടി സിദ്ദീഖ് പറഞ്ഞു.

വിമാന കമ്പനികളുടെ ചൂഷണവും കെടുകാര്യസ്ഥതയും ജിസിസി മേഖലകളിലെ പ്രവാസികളെയാണ് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ഈ വിഷയം അടിയന്തിര ചര്‍ച്ചയാക്കുകയും കഴിയുന്ന വേദികളില്‍ അവതരിപ്പിക്കുകയും ചെയ്യും. പ്രവാസികള്‍ക്കായി അധികാരികളോട് പ്രശ്‌നം ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഒഐസിസി സെന്‍ട്രല്‍ കമ്മറ്റി വൈസ് പ്രസിഡന്റുമാരായ സജീര്‍ പൂന്തുറ, അമീര്‍ പട്ടണത്ത്, ബാലു കുട്ടന്‍, ശുക്കൂര്‍ ആലുവ, ജനറല്‍ സെക്രട്ടറിമാരായ ഷംനാദ് കരുനാഗപള്ളി, നിഷാദ് ആലംകോട്, സക്കീര്‍ ദാനത്ത്,സുരേഷ് ശങ്കര്‍, സെക്രട്ടറിമാരായ ഷാനവാസ് മുനമ്പത്ത്, സൈഫ് കായംകുളം, ജോണ്‍സണ്‍ മാര്‍ക്കോസ്, റഫീഖ് വെമ്പായം, രാജു പാപ്പുള്ളി, അബ്ദുല്‍ സലാം ഇടുക്കി, ഹക്കീം പട്ടാമ്പി, ഓഡിറ്റര്‍ നാദിര്‍ഷാ റഹിമാന്‍ മീഡിയ കണ്‍വീനര്‍ അശ്‌റഫ് മേച്ചേരി, സ്‌പോര്‍ട്ട്‌സ് കണ്‍വീനര്‍ ബഷീര്‍ കോട്ടക്കല്‍, നിര്‍വ്വാഹക സമിതി അംഗം ജയന്‍ കൊടുങ്ങല്ലൂര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.