റിയാദ്: കരുനാഗപ്പളളി പ്രവാസി കൂട്ടായ്മ നന്മ വാര്‍ഷികം ആഘോഷിക്കുന്നു. ജനുവരി 12ന് റിയാദ് അല്‍ ജാബിര്‍ റോഡിലെ സമര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി. നന്‌മോത്സവം എന്ന പേരില്‍ അരങ്ങേറുന്ന ആഘോഷ പരിപാടികളില്‍ പ്രഭാഷകന്‍ പിഎംഎ ഗഫൂര്‍ മുഖ്യാതിഥിയായിരിക്കും. സ്‌നേഹം, കരുണ, ആര്‍ദ്രത തുടങ്ങി മാനവിക മൂല്യങ്ങള്‍ പ്രമേയമാക്കി പിഎംഎ ഗഫൂര്‍ ഇന്ത്യക്കകത്തും പുറത്തും നിരവധി വേദികളില്‍ പ്രഭാഷണം നടത്തിയിട്ടുണ്ട്. പ്രാദേശിക കൂട്ടായ്മ ആദ്യമായാണ് പിഎംഎ ഗഫൂറിനെ പ്രഭാഷണത്തിനായി റിയാദിലേക്ക് ക്ഷണിക്കുന്നത്. വാര്‍ഷികാഘോഷങ്ങള്‍ക്ക് കേരളത്തില്‍ നിന്ന് അതിഥി കലാകാരന്‍മാരെ കൊണ്ടുവരുന്നതിന് പകരം പ്രഭാഷകനെ ക്ഷണിച്ചത് പ്രവാസി കൂട്ടായ്മകള്‍ക്ക് മാതൃകകൂടിയാണ്. ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാ, സാംസ്‌കാരിക പരിപാടികള്‍ അരങ്ങേറുമെന്നും സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.