Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

സംഘ് പരിവാറിനെതിരെ വിശാല രാഷ്ട്രീയ ചേരി വേണം: പ്രവാസി വെല്‍ഫയര്‍

റിയാദ്: മൃദുഹിന്ദുത്വ സമീപനം സ്വീകരിച്ച് സംഘ് പരിവാറിനെ പരാജയപ്പെടുത്താനാവില്ലെന്ന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ഒരിക്കല്‍ കൂടി വ്യക്തമാക്കിയെന്ന് പ്രവാസി വെല്‍ഫയര്‍. കേവല തെരഞ്ഞെടുപ്പ് സംഘാടനം കൊണ്ടു മാത്രം സംഘ് പരിവാറിനെ പ്രതിരോധിക്കാന്‍ സാധിക്കുമെന്ന ഉപരിപ്ലവ രാഷ്ട്രീയ സമീപനം വിജയിക്കില്ല. സമൂഹത്തില്‍ സംഘ് പരിവാര്‍ സ്ഥാപിച്ചെടുത്ത വംശീയതയില്‍ അധിഷ്ഠിതമായ സാമൂഹിക ഘടനയെ പ്രതിരോധിക്കാനുള്ള ആലോചനയാണ് ഉയര്‍ന്നു വരേണ്ടത്. അതിന് സാമൂഹിക ഘടനയെ മാറ്റിപ്പണിയുന്ന പരിശ്രമം അനിവാര്യമാണ്.

മൃദുഹിന്ദുത്വം ഉപേക്ഷിച്ച് കൃത്യമായ രാഷ്ട്രീയ പ്രതിരോധം സൃഷ്ടിച്ചപ്പോഴാണ് വിജയിക്കാനായതെന്ന കര്‍ണാടക നല്‍കിയ പാഠം മറന്നു പോകരുത്. പരമാവധി കക്ഷികളെ ഉള്‍ക്കൊള്ളാന്‍ ശ്രമിച്ച തെലുങ്കാനയില്‍ നേടിയ വിജയവും പാഠമാണ്. ഇന്ത്യ മുന്നണി കൂടുതല്‍ വിശാലമാക്കണം. സംഘ് പരിവാറിന്റെ ഇരകളാക്കപ്പെട്ട ജനങ്ങളെയും പിന്നാക്ക വിഭാഗങ്ങളുടെ രാഷ്ട്രീയ കക്ഷികളെയും ഉള്‍ക്കൊള്ളാന്‍ കഴിയണം. ഇത്തരത്തില്‍ വിപുല മുന്നണിയെ നയിക്കുന്നവര്‍ തയ്യാറാകണമെന്നും പ്രവാസി റിയാദ് പ്രസിഡന്റ് ഖലീല്‍ പാലോട്, ജനറല്‍ സെക്രട്ടറി ബാരിഷ് ചെമ്പകശേരി എന്നിവര്‍ പ്രസ്താവനയില്‍ പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top