Sauditimesonline

kuwait
ഇറാന്‍-ഇസ്രായേല്‍ സംഘര്‍ഷം: കുവൈത്തില്‍ ഉന്നത തലയോഗം

‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’; മുജാഹിദ് സമ്മേളനം കരിപ്പൂരില്‍

റിയാദ്: ‘വിശ്വമാനവികതയ്ക്ക് വേദ വെളിച്ചം’ എന്ന പ്രമേയത്തില്‍ മുജാഹിദ് സംസ്ഥാന സമ്മേളനം കരിപ്പൂരില്‍ നടക്കും. ജനുവരി 25 മുതല്‍ 28 വരെ കരിപ്പൂര്‍ ഹജ്ജ് ഹൗസിനടുത്ത് പ്രത്യേകം സജജമാക്കുന്ന വെളിച്ചം നഗറിലാണ് സമ്മേളനം. ഒരു ലക്ഷം സ്ഥിരം പ്രതിനിധികള്‍ ഉള്‍പ്പെ ൈഅഞ്ച് ലക്ഷം പേര്‍ സമ്മേളനത്തില്‍ പങ്കെടുക്കും. എഴുത്തുകാരും ചിന്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും പങ്കെടുക്കുമെന്ന് സംഘാടകര്‍ റിയാദില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

സമ്മേളനത്തിന്റെ മുന്നോടിയായി പത്ത് ദിവസം നീണ്ടു നില്കുന്ന ദി മെസേജ് സയന്‍സ് എക്‌സിബിഷന്‍ നടക്കും. ഇസ്ലാഹീ പ്രസ്ഥാനം കൈരളിക്ക് സമര്‍പിക്കുന്ന പുത്തന്‍ അനുഭവമായിരിക്കും എക്‌സിബിഷന്‍. ഇതിനോടനുബന്ധിച്ച് കിഡ്‌സ് പാര്‍ക്കും സജ്ജീകരിക്കും.
സമ്മേളത്തിന്റെ ഭാഗമായി കാര്‍ഷിക വിപണന മേള, പുസ്തകോത്സവം എന്നിവയും അരങ്ങേറും.

സമ്മേളന പ്രചാരണാര്‍ത്ഥം ഗള്‍ഫ് നാടുകളില്‍ പ്രചാരം തുടരുകയാണെന്ന് സംഘാടകര്‍ പറഞ്ഞു. സൗദിയിലെ വിവിധ പ്രവിശ്യകളില്‍ വേദ വെളിച്ചം മാനവികതാ സംഗമങ്ങള്‍, ഫാമിലി മീറ്റുകള്‍, ദൗത്യപഥം പ്രീ കോണ്‍ഫറന്‍സ് മീറ്റ്, ഹൈസക്ക് വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍, വനിതാ സംഗമങ്ങള്‍ തുടങ്ങിയ പരിപാടികള്‍ തുടരുകയാണ്. സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഇന്ത്യക്കകത്തും പുറത്തും വിവിധ പരിപാടികള്‍ ഒരുക്കിയിട്ടുണ്ടെന്ന് സൗദിയിലെത്തിയ സംസ്ഥാന നേതാക്കള്‍ പറഞ്ഞു.

വാര്‍ത്താ സമ്മേളനത്തില്‍ കെഎന്‍എം മര്‍ക്കസ് ദഅ്‌വാ നോതക്കളായ എം. അഹ്മദ് കുട്ടി മദനി, എന്‍. എം ജലീല്‍ മാസ്റ്റര്‍, സിറാജ് തയ്യില്‍, ഷാജഹാന്‍ ചളവറ, ഫഹദ് ഷിയാസ്, സഹല്‍ ഹാദി, ഐ. എം. കെ. അഹ്മദ്, അബ്ദുല്‍ ഹമീദ് മടവൂര്‍, ഇക്ബാല്‍ എന്നിവര്‍ പങ്കെടുത്തു.

 

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top