റിയാദ്: പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൌണ്ടേഷന്‍ റിയാദ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ബത്ഹ ഗുറബി പാര്‍ക്കില്‍ നടന്ന പരിപാടിയില്‍ ജനറല്‍ സെക്രട്ടറി കബീര്‍ കാടന്‍സ് അദ്യക്ഷത വഹിച്ചു. പ്രസിഡന്റ് അന്‍സാര്‍ നൈതല്ലൂര്‍ കേക്കുമുറിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. ജനസേവനം ചെയര്‍മാന്‍ എംഎ ഖാദര്‍ സ്വതന്ത്രദിന സന്ദേശം നല്‍കി. ഇന്ത്യന്‍ സ്വതന്ത്ര സമരത്തിന് പൊന്നാനി സംഭാവന നല്‍കിയ ദേശാഭിമാനികളെ അനുസ്മരിച്ചു.
ട്രഷറര്‍ ഷമീര്‍ മേഘ, ഭാരവാഹികളായ ഫാജിസ് പിവി,സംറൂദ് മറവഞ്ചേരി,അഷ്‌കര്‍ വി,അല്‍ത്താഫ് കളക്കര ,വനിതാ കമ്മിറ്റി പ്രസിഡന്റ് ഷമീറ ഷമീര്‍, രക്ഷധികാരി അസ്മ ഖാദര്‍, ഷഫീക് ശംസുദ്ധീന്‍, ജന്‍സീര്‍ എന്നിവരുടെ നേതൃത്വത്തില്‍ പാര്‍ക്കില്‍ സംബന്ധിച്ച എല്ലാ ആളുകള്‍ക്കും പായസവും മധുരവും വിതരണം ചെയ്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.